രക്തം പരിശോധിച്ചാലേ എന്തിന്റെ അടിമയാണ് എന്ന് കണ്ടെത്താന്‍ പറ്റൂ.. സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു; നടന്‍ ശ്രീനാഥ് ഭാസി വിവാദത്തിലായതിന് പിന്നാലെ തുറന്നടിച്ച് യാദ് കോക്കര്‍

മാധ്യമപ്രവര്‍ത്തകയെ തെറിപറയുകയും അപമാനിക്കുകയും ചെയ്തതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസി വിവാദത്തിലായതിന് പിന്നാലെ പ്രതികരണവുമായി എത്തുകയാണ് യാദ് കോക്കര്‍. സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു എന്ന് സിയാദ് കോക്കര്‍ അഭിപ്രായപ്പെട്ടു. രക്തം പരിശോധിച്ചാലേ എന്തിന്റെ അടിമയാണ് എന്ന് കണ്ടെത്താന്‍ പറ്റൂ എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇത് തെളിയിക്കാനുള്ള മെറ്റീരിയല്‍ വേണ്ടേ എന്നും ആ മെറ്റീരിയല്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടത് എന്നും സിയാദ് കോക്കര്‍ പറഞ്ഞു. അവന്റെ ( ശ്രീനാഥ് ഭാസി) ബ്ലഡ് ചെക്ക് ചെയ്താല്‍ അത് അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍ എങ്ങനെയാണ് അതിന്റെ ടെക്നിക്ക് എന്ന് അറിയില്ല എന്നും ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയായ ചട്ടമ്പിയോട് അനുബന്ധിച്ച് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറി എന്നായിരുന്നു അവതാരകയുടെ പരാതി.
https://www.facebook.com/Malayalivartha


























