2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ! മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം നിർവഹിക്കും

2021ലെ ചലച്ചിത്ര പുരസ്‌കാരവിതരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം നിർവഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും. മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജുമേനോന്‍, ജോജൂ ജോര്‍ജ്, മികച്ച നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാം പുഷ്‌ക്കരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ തുടങ്ങി 50 ഓളം പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
ജെസി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെപി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചിവ്മെന്റ് പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. 2021ലെ ചലച്ചിത്ര അവാര്‍ഡ് വിശദാംശങ്ങള്‍ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നല്‍കി പ്രകാശനം ചെയ്യും. ‘മലയാള സിനിമ നാള്‍വഴികള്‍’ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, വികെ പ്രശാന്ത് എംഎല്‍എയ്ക്കു നല്‍കി നിര്‍വഹിക്കും.
https://www.facebook.com/Malayalivartha


























