അഭിനയം ഉപേക്ഷിച്ച് പോയത് അമ്മയായിട്ട് എടുത്ത തീരുമാനമാണ്... തിരിച്ച് വരവും അമ്മ തന്നെ എടുക്കേണ്ട തീരുമാനാണ്... ഞാന്‍ ജനിക്കുന്നതിന് മുന്‍പ് നടന്നതാണ്.. ഒരിക്കലും അമ്മയെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസില്‍ കണ്ടിട്ടില്ല.. കൂടുതലും കണ്ണനെയും അപ്പയെയുമാണ് അങ്ങനെ കണ്ടത്! തുറന്ന് പറഞ്ഞ് മാളവിക ജയറാം

അച്ഛനമ്മമാരുടെ പാരമ്പര്യം പിന്തുടർന്ന് അടുത്ത തലമുറയും മലയാള സിനിമയില്‍ സജീവമായി തുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ മക്കളുടെ കാലമാണ് ഇനി. ജയറാമിന്റെ മകന്‍ കാളിദാസ് ഇതിനോടകം തമിഴിലും തെലുങ്കിലും തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ മാളവികയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് മാളവിക നടത്തി കഴിഞ്ഞു. മായം സെയ്‍തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ഇതിനോടകം ചില പരസ്യ ചിത്രങ്ങളില്‍ സാന്നിധ്യം അറിയിച്ചതാണ്. അച്ഛൻ ജയറാമിനൊപ്പമാണ് മാളവിക അഭിനയിച്ചത്. സിനിമ പിന്നണി പ്രവര്‍ത്തനത്തിലും ജയറാമിന്റെ മകള്‍ക്ക് താൽപര്യമുണ്ട്. ഇപ്പോഴിതാ വീട്ടില്‍ എല്ലാവരുടെയും ആശ്രയം അമ്മ പാര്‍വതിയാണെന്ന് തുറന്ന് പറയുകയാണ് മാളവിക. അഭിനയം ഉപേക്ഷിച്ച് പോയത് അമ്മയായിട്ട് എടുത്ത തീരുമാനമാണ്. തിരിച്ച് വരവും അമ്മ തന്നെ എടുക്കേണ്ട തീരുമാനാണ്. ഞാന്‍ ജനിക്കുന്നതിന് മുന്‍പ് നടന്നതാണ്. ഒരിക്കലും അമ്മയെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസില്‍ കണ്ടിട്ടില്ല. കൂടുതലും കണ്ണനെയും അപ്പയെയുമാണ് അങ്ങനെ കണ്ടത്. നാട്ടില്‍ വരുമ്പോള്‍ അപ്പയെ അഭിനന്ദിക്കുന്നതിനെക്കാളും കൂടുതലായി അമ്മയെ സ്‌നേഹിക്കുന്നവരെ കാണാം. സിനിമയിലേക്ക് തിരിച്ച് വരണമെന്നത് അമ്മ തീരുമാനിക്കണം. അതിന് ഞങ്ങളെല്ലാവരും സപ്പോര്‍ട്ടുമായി ഉണ്ടാവുമെന്നും മാളവിക പറഞ്ഞു.
https://www.facebook.com/Malayalivartha


























