ആരാധകർ കാത്തിരുന്ന നിമിഷം! താരവിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്... ഏറ്റെടുത്ത് ആരാധകർ

ജൂണ്‍ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം. രജനികാന്ത്, ഷാരൂഖ് ഖാന്‍, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരിൽ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഡോക്യുമെന്ററി വീഡിയോ പുറത്തിറക്കിയത്. ടീസറിൽ, ‘എന്തുകൊണ്ട് നായന്‍താര?’ എന്ന് വിഘ്‌നേഷ് ശിവനോടുള്ള സംവിധായകൻ ഗൗതം മേനോന്റെ ചോദ്യത്തിന്, ആഞ്ജലീന ജോളി പ്രണയാഭ്യർത്ഥന നടത്തിയെന്നും തെന്നിന്ത്യയില്‍ നിന്നല്ലാത്തത് കൊണ്ട് വേണ്ടെന്ന് വച്ചു എന്നും തമാശ രൂപേണ വിഘ്‌നേഷ് ശിവന്‍ മറുപടി നൽകുന്നു. അതേസമയം, താനൊരു സാധാരണ വ്യക്തിയാണെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ നൂറുശതമാനം ആത്മാർത്ഥത പുലര്‍ത്തണമെന്നാണ് ആഗ്രഹമെന്നും നയന്‍താര ടീസറിൽ പറയുന്നത്. ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ നെറ്റ്ഫ്ലിക്സ് അത് നിഷേധിച്ചു രംഗത്ത് വന്നു.
https://www.facebook.com/Malayalivartha


























