Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് റിലേഷനിലാണ്... കൈ തണ്ടയില്‍ അഭയയുടെ പേര് ടാറ്റൂ ചെയ്തിരിക്കുന്നത് ബാലയെ കാണിച്ച് ഗോപിസുന്ദർ.. മനസ്സിൽ അത്ര നല്ല പ്രണയം സൂക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങള്‍ ഒരുക്കാൻ കഴിയൂവെന്ന് ബാല! പരസ്‌പരം പുകഴ്ത്തി ബാലയും ഗോപി സുന്ദറും! ഇരുവരുടെയും പഴയ അഭിമുഖം കുത്തിപൊക്കി ആരാധകർ

25 SEPTEMBER 2022 10:39 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്. അതിനുപിന്നാലെ ഗോപിസുന്ദറും അമൃതയും പങ്കുവെക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇവരുടെ ആരാധകർ.   അതിനിടെ ബാലയും ഗോപി സുന്ദറും തമ്മിലുള്ള ഒരു അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബാലയുടെ യുട്യൂബ് ചാനലിൽ രണ്ടു വർഷം മുൻപ് അപ്‍ലോഡ് ചെയ്തിരിക്കുന്ന അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അഭിമുഖത്തിൽ രണ്ടു പേരും പരസ്‌പരം പുകഴ്ത്തുന്നതും പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതുമെല്ലാം കാണാം. 2020 ഒക്ടോബർ 13 നാണ് ആക്ടർ ബാല എന്ന യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആ സമയത്ത് യൂട്യൂബിൽ സജീവമായിരുന്ന ബാല നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള അഭിമുഖങ്ങൾ അടക്കം ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. വളരെ നല്ല സുഹൃത്തുക്കളെ പോലെയാണ് ഇരുവരും സംസാരിക്കുന്നത്. തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം രണ്ടു പേരും സംസാരിക്കുന്നുണ്ട്. ബാല ഗോപി സുന്ദറിന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ബാല എന്ന സൂപ്പര്‍സ്റ്റാറിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. അഭിമുഖത്തിനിടെ രണ്ടുപേരും പരസ്‌പരം പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്നപ്പോൾ എടുത്തിരിക്കുന്നതാണ് അഭിമുഖം. അഭിമുഖത്തില്‍ ഒരിടത്ത് ബാല ബാച്ചിലറാണോ എന്ന് ഗോപി സുന്ദറിനോട് ചോദിക്കുന്നുണ്ട്. വിവാഹ ബന്ധത്തിലല്ല, പക്ഷെ അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് റിലേഷനിലാണ് എന്നാണ് ഗോപി സുന്ദര്‍ നൽകുന്ന മറുപടി. കൈ തണ്ടയില്‍ അഭയയുടെ പേര് ടാറ്റൂ ചെയ്തിരിക്കുന്നതും ഗോപി കാണിച്ചു കൊടുക്കുന്നുണ്ട്. മനസ്സിൽ അത്ര നല്ല പ്രണയം സൂക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങള്‍ ഒരുക്കാൻ കഴിയൂ എന്നാണ് അപ്പോള്‍ ബാല പറയുന്നത്. പ്രണയിക്കാൻ പെണ്ണിന്റെ ആവശ്യമില്ല. ജീവിതത്തോടാണ് പ്രണയം വേണ്ടത് അങ്ങനെയാകുമ്പോഴാണ് ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ തോന്നിക്കുന്നത്. ഈ ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കാൻ പങ്കാളിക്ക് പറ്റിയില്ലെങ്കിൽ ജീവിതം ശരിയാകില്ലെന്ന് ഗോപി സുന്ദറും പറയുന്നുണ്ട്. പ്രണയിക്കുന്നവർ ആയാലും ജീവിക്കാൻ ഇഷ്ടമുള്ള കാര്യം ചെയ്യാൻ അനുവദിക്കാത്ത സാഹചര്യം ഉണ്ടായാൽ നമ്മൾ നമ്മുടെ ജീവിതത്തോട് നീതി പുലർത്തണം. കഴിയുന്നത്ര ജീവിതം ആഘോഷമാക്കുക എന്നതാണ് തന്റെ പോളിസി എന്നും ഗോപി സുന്ദർ ബാലയോട് പറയുന്നുണ്ട്. അതേസമയം, തനിക്ക് ഇപ്പോൾ പ്രണയമൊന്നുമില്ലേന്നും നിങ്ങളുടെ പാട്ട് കേട്ട് പ്രണയം വരുമോയെന്ന് നോക്കുകയാണെന്നും ബാല പറയുന്നു. വ്യക്തി ജീവിതത്തില്‍ തങ്ങളെ കുറിച്ചുണ്ടാകുന്ന വാര്‍ത്തകളെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെ കുറിച്ച് ഒന്നും അറിയാത്തവര്‍ പലതും പറഞ്ഞ് പരത്തും. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ആലോചിക്കണം. അതിന് ശേഷം അതിന് വരുന്ന തെറികളെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. എന്റെ വീടിന് അകത്ത് എന്ത് നടക്കുന്നു എന്നറിയാനാണ് പലര്‍ക്കും താത്പര്യമെന്നും ഗോപി സുന്ദർ പറയുന്നുണ്ട്.  ബാലയെ പോലെ തന്നെ ഗോപി സുന്ദറിന്റെയും പ്രണയവും ഒരുമിച്ചുള്ള ജീവിതവുമൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends