വിവാഹം ചെയ്യുന്നയാൾക്ക് നല്ല ലിസണിങ് സ്‌കില്‍സ് ഉണ്ടായിരിക്കണം... നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത ആളാണെങ്കില്‍ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും! ഭാവി വരന് വേണ്ട ക്വാളിറ്റിയെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് മാളവിക ജയറാം

ജയറാമിന്റെ മകന്‍ കാളിദാസ് ഇതിനോടകം തമിഴിലും തെലുങ്കിലും തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ മാളവികയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് മാളവിക നടത്തി കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ച്ചപാട് തുറന്ന് പറയുകയാണ് മാളവിക ജയറാം. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മാളവിക തന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പം തുറന്നു പറഞ്ഞത്. ‘തന്നെ സംബന്ധിച്ചിടത്തോളം വിവാഹം ചെയ്യുന്നയാൾക്ക് നല്ല ലിസണിങ് സ്‌കില്‍സ് ഉണ്ടായിരിക്കണം. നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത ആളാണെങ്കില്‍ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും. എന്തെങ്കിലുമൊരു കാര്യം പറഞ്ഞാല്‍ അത് ക്ഷമയോടെ കേട്ട് അതിനൊരു ബഹുമാനം തരുന്ന ആളായിരിക്കണം. അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റിയെന്നും മാളവിക പറഞ്ഞു.
https://www.facebook.com/Malayalivartha


























