പ്രതീക്ഷിക്കാത്ത അതിഥി ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി.. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം! സഞ്ജു വീട്ടിലെത്തിയ സന്തോഷത്തിൽ ജയറാം.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. പകരക്കാരില്ലാത്ത നിരവധി കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുമുണ്ട് പാർവതി. മലയാള സിനിമയിലേക്ക് പാർവതിയെ കൊണ്ട് വന്നത് ബാലചന്ദ്രമേനോനാണ്. ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് പാർവതി നടൻ ജയറാമുമായി പ്രണയത്തിലായത്. പിന്നീട് വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താത്പര്യമാണ്.താരങ്ങളുടെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. മലയാളികളുടെ പ്രിയനടൻ ജയറാം അതിലൊരാളാണ്. കഴിഞ്ഞദിവസം താരം തന്റെ ഫെയ്സ്ബുക്ക് പേജിലിട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’ ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ ജയറാം കുറിച്ചത് ഇങ്ങനെയായിരുന്നു. പാർവതിയും മകൾ മാളവികയും ഒപ്പം ഉണ്ട്. ‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്. നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തെന്നും സഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു.
https://www.facebook.com/Malayalivartha

























