ഒരു ആരാധകനെ ഉമ്മവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ബാക്കിയെല്ലാവര്‍ക്കും അതുപോലെ വേണമെന്നായി... ഇതുകണ്ടപ്പോള്‍ ‘നിങ്ങള്‍ നടിമാരെക്കാള്‍ ആണുങ്ങളെയാണല്ലോ സഹായിക്കുന്നത്’ എന്ന് കളിയാക്കാൻ തുടങ്ങി; വിജയ് സേതുപതിക്കൊപ്പമുള്ള ഒരു രസകരമായ സംഭവം തുറന്ന് പറഞ്ഞ് ഗായത്രി

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി ശങ്കർ. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം എത്തിയത്. തിയേറ്ററിൽ വമ്പൻ വിജയമായ ചിത്രം ദിവസങ്ങൾക്ക് മുൻപ് ഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ചിത്രത്തിലെ ഗായത്രിയുടെ പ്രകടനത്തിന് ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സേതുപതിക്കൊപ്പമുള്ള ഒരു രസകരമായ സംഭവമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമത്തില്‍ എത്തിയതായിരുന്നു. അതിനിടെ ചിത്രീകരണത്തെ കുറിച്ചറിഞ്ഞ് ആള്‍ക്കൂട്ടം കൂടാന്‍ തുടങ്ങി. പിന്നാലെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും പങ്കുവയ്ക്കാനും ആരംഭിച്ചു. ഇതുകണ്ട വിജയ് സേതുപതി അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും എല്ലാവരോടുമൊപ്പം ഫോട്ടോ എടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പിന്നെ കണ്ടത് വിജയ് സേതുപതിയുടെ ക്യാരവാന് മുന്നില്‍ നീണ്ട ക്യൂവായിരുന്നു. അതിനിടെ ഒരു ആരാധകനെ ഉമ്മവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ബാക്കിയെല്ലാവര്‍ക്കും അതുപോലെ വേണമെന്നായി. ഇതുകണ്ടപ്പോള്‍ ‘നിങ്ങള്‍ നടിമാരെക്കാള്‍ ആണുങ്ങളെയാണല്ലോ സഹായിക്കുന്നത്’ എന്ന് താന്‍ കളിയാക്കി ചോദിച്ചതായാണ് ഗായത്രി പറയുന്നത്.
https://www.facebook.com/Malayalivartha

























