Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മയക്കുമരുന്ന് കേസില്‍ സീരിയല്‍ താരം ഷിയാസ് അറസ്റ്റില്‍? സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഷിയാസ് കരീം

26 SEPTEMBER 2022 07:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന്‍ ഷിയാസ് അറസ്റ്റിലായെന്ന വാര്‍ത്ത വന്നതോടെ ആരാധകര്‍ സംശയവുമായി എത്തിയത് 'ബിഗ് ബോസ്' താരം ഷിയാസ് കരീം ആണോ എന്നായിരുന്നു. ഇതോടെ, പോലീസ് അറസ്റ്റ് ചെയ്ത 'ഷിയാസ്' താനല്ലെന്ന് വ്യക്തമാക്കുകയാണ് ഷിയാസ് കരീം. വാര്‍ത്ത പുറത്ത് വന്നതോടെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു എന്നും അത് താന്‍ ആണോ എന്ന് പലരും വന്ന് ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന ഇടപാട് കേസില്‍ സീരിയല്‍ നടന്‍ അടക്കം മൂന്ന് മലയാളികള്‍ ബംഗുളൂരുവില്‍ അറസ്റ്റിലായത്. മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജതിന്‍, ഷിയാസ് എന്നിവയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഷിയാസ് കരീമും നിലവില്‍ ബംഗളൂരുവില്‍ ആണ്. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്. ഷിയാസ് കരീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന തരത്തിലുള്ള പ്രചാരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

'ഈ കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടന്‍ ഞാന്‍ ആണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ഈ ഷിയാസ് ഞാന്‍ അല്ല. പലരും എന്നെ വിളിച്ചിരുന്നു വാര്‍ത്ത കണ്ടിട്ട്. സിനിമ വലിയ ആഗ്രഹമാണ്. ഇത്തരം വാര്‍ത്തകള്‍ ചിലപ്പോള്‍ കരിയറിനെ ബാധിച്ചേക്കാം. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല', താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends