ബ്രഹ്മാസ്ത്രയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരോട് സംസാരിക്കവെ ആലിയ പറഞ്ഞത്?

ബോളിവുഡ് താരം ആലിയ ഭട്ട് നായികയായ ചിത്രമാണ് ബ്രഹ്മാസ്ത്ര. സെപ്റ്റംബര്‍ 9 നാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളില്‍ എത്തിയത്. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബ്രഹ്മാസ്ത്രയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരോട് സംസാരിക്കവെ ആലിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമ നിരൂപണങ്ങള്‍ വായിക്കാറില്ലെന്ന് നടി ആലിയ ഭട്ട് പറഞ്ഞത്. എന്നാല്‍ കൃത്യമായ ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ തേടാറുണ്ടെന്നും താരം പറഞ്ഞു. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഇതെല്ലാം നോക്കാറുണ്ടെന്നും ആലിയ പറഞ്ഞു. ചില രസകരമായ കാര്യങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന് വായിക്കാന്‍ ഇഷ്ട്ടമാണെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യയില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തില്‍ 400 കോടി നേടിയിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, മൗനി റോയി , നാഗാര്‍ജുന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























