ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം... വിമാനയാത്രയില്‍ സംഭവിച്ച കാര്യം പങ്കുവച്ച് റിമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയ്ക്കു പുറമേ അവതാരകയായും നടിയുമായെല്ലാം പേരെടുത്ത താരമാണ് റിമി. ലാല്‍ ജോസ് സംവിധാനം ചെയ്ത 'മീശമാധവന്‍' എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍' ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്ക് പിന്നെ തിരിഞ്ഞിനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ അവസരങ്ങളാണ് റിമിയെ തേടിയെത്തിയത്.
ഇപ്പോള്‍ റിമി ടോമി തന്റെ ആരാധിക എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്. വിമാന യാത്രയ്ക്കിടയില്‍ അതിലെ എയര്‍ ഹോസ്റ്റസാണ് റിമിയിക്കു ഇതു സമ്മാനിച്ചത്.' ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിയ്ക്കാറുണ്ട്. ഫിറ്റ്‌സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്' ഇങ്ങനെയാണ് കുറുപ്പില്‍ എഴുതിയിരിക്കുന്നത്.
'മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്‌ലൈറ്റ് നു ഇറങ്ങുന്നതിനു തൊട്ട് മുമ്ബ് ഒരു ലെറ്റര്‍ തന്നു ,ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം ,വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുന്നു, സത്യത്തില്‍ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്'എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് റിമി പറഞ്ഞത്.
https://www.facebook.com/Malayalivartha

























