ഷൂട്ടിങ്ങിനിടെ നടൻ കുഞ്ചാക്കോ ബോബന് പരിക്ക്! ചിത്രത്തിനോടൊപ്പം താരം കുറിച്ചത് കണ്ടോ? ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കുഞ്ചാക്കോ ബോബന് ഷൂട്ടിംഗിനിടെ പരിക്ക്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബശന്റ കൈക്ക് പരിക്കേറ്റത്. വലതു കയ്യിൽ ആംസ്ലിങ് ബാൻഡേജുമിട്ട് " ഒരു പരുക്കൻ കഥാപാത്രം ആവശ്യപ്പെട്ട പരുക്ക് " എന്ന വാചകവുമായി കുഞ്ചാക്കോ ബോബൻ തന്നെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം അറിയുന്നത്. ടിനു പാപ്പച്ചൻ ചിത്രം എന്ന് എഴുതിയിരിക്കുന്ന കുഞ്ചാക്കോ ബോബൻ കയ്യിലിരിപ്പ് എന്ന ടാഗും തമാശയെന്നോണം ചേർത്തിരിക്കുന്നു. അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിനുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വർഗീസും അർജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഒറ്റ് ആണ് അവസാനം തിയേറ്ററിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം.
https://www.facebook.com/Malayalivartha

























