മനോഹരമായ മനസിലൂടെയാണ് പുതിയൊരു ദിവസം മനോഹരമായി തുടങ്ങുന്നത്... ഈ സൗന്ദര്യം കാണാനും ആസ്വദിക്കാനും ഒരു ജന്മം പോരാ'! വിവാഹമോചനത്തിന് ശേഷം തിരിച്ചെത്തിയ മേഘ്‌നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ...

കേരളക്കരയില്‍ വലിയ ആഘോഷമാക്കി നടത്തിയ വിവാഹമായിരുന്നു മേഘ്‌ന വിന്‍സെന്റിന്റേത്. സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരനെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ വന്നു. ഒരു വര്‍ഷത്തിനുള്ളില്‍ താരദമ്പതിമാര്‍ ബന്ധം അവസാനിപ്പിക്കുകയും പുതിയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്തു. നിലവില്‍ മേഘ്‌ന സിംഗിളായി കഴിയുകയാണ്. വിവാഹത്തോടെ സീരിയലിൽ നിന്നും വിട്ടെങ്കിലും വിവാഹമോചനം കഴിഞ്ഞും വര്‍ഷങ്ങളോളം മേഘ്‌നയെ കുറിച്ച് കാര്യമായ വിവരമൊന്നും ഇല്ലായിരുന്നു. മലയാളത്തില്‍ നിന്നും മാറി തമിഴിലേക്ക് പോയ നടി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നു. ഇപ്പോള്‍ മലയാളത്തില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. 'മനോഹരമായ മനസിലൂടെയാണ് പുതിയൊരു ദിവസം മനോഹരമായി തുടങ്ങുന്നത്' എന്നാണ് നടി പറഞ്ഞിരിക്കുന്നത്. 'ഈ സൗന്ദര്യം കാണാനും ആസ്വദിക്കാനും ഒരു ജന്മം പോരാ' എന്നാണ് ഒരു ആരാധകന്‍ മേഘ്‌നയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. മാത്രമല്ല ഇതുപോലെ സന്തോഷത്തോടെ ഇരിക്കുന്ന മേഘ്‌നയെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























