ബിഗ് ബോസിൽ പോയപ്പോൾ തന്നെ എന്റെ പ്രൈവസി പോയി... എനിക്ക് പ്രവൈസി വേണമെന്നുള്ള ഒരാളല്ല ഞാൻ... എനിക്കും ശ്രീനിക്കുമുള്ള ഏറ്റവും വലിയ സ്വത്തെന്ന് പറയുന്നത് പോപ്പുലാരിറ്റിയാണ്.. അതുകൊണ്ടാണ് അവരുടെ മടിയിലേക്ക് ഞങ്ങളുടെ വാവയെ വെച്ചത്... അവളുടെ പ്രൈവസി പോയെന്ന് ഞങ്ങൾക്കറിയാം.. ആദ്യമായി തുറന്ന് പറഞ്ഞ് പേളി മാണി!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയുടെ ഏറെ പ്രിയങ്കരരാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും പേളിയും ശ്രീനിഷും പങ്കുവയ്ക്കാറുണ്ട്. അച്ഛനേയും അമ്മയേയും പോലെ തന്നെ നിലയും ഇപ്പോൾ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. പേളിയും ശ്രീനിഷും ഗർഭിണിയായിരുന്ന സമയം മുതലുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മകൾ നിലയ്ക്കായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. പേളിയും ശ്രീനിഷും തന്നെയാണ് അത് കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മകളെ പ്രൈവറ്റാക്കി വെക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പേളി. 'ബിഗ് ബോസിൽ പോയപ്പോൾ തന്നെ എന്റെ പ്രൈവസി പോയി. എനിക്ക് പ്രവൈസി വേണമെന്നുള്ള ഒരാളല്ല ഞാൻ. എനിക്കും ശ്രീനിക്കുമുള്ള ഏറ്റവും വലിയ സ്വത്തെന്ന് പറയുന്നത് പോപ്പുലാരിറ്റിയാണ്. കാറിനും പണത്തിനും വീടിനുമെല്ലാം മുകളിലാണ് പ്രേക്ഷകർ നൽകുന്ന സ്നേഹം.' 'അതുകൊണ്ടാണ് അവരുടെ മടിയിലേക്ക് ഞങ്ങളുടെ വാവയെ വെച്ചത്.
അവളുടെ ഓരോ ചുവടും ഞങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർ കാണണമെന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചതാണ്. അവളുടെ പ്രൈവസി പോകുമെങ്കിലും ഞങ്ങൾ വാല്യു ചെയ്യുന്ന കാര്യം അവളും അറിയണമെന്ന് തോന്നി.' 'നിലയ്ക്ക് ഇതിനോട് താൽപര്യ കുറവ് ഉണ്ടാകിലെന്ന് തോന്നുന്നു. അങ്ങനെ ഭാവിയിൽ വന്നാൽ അവളോട് സംസാരിച്ച് മനസിലാക്കി കൊടുക്കും. ഞങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർഥനയിൽ എപ്പോഴും നിലയുണ്ടാകുമെന്നും പറയുകയാണ് പേളി.
https://www.facebook.com/Malayalivartha

























