എനിക്ക് കല്യാണം കഴിക്കാൻ ഇതുവരെ മൂഡ് വന്നിട്ടില്ല... രണ്ടുമൂന്ന് പേരെയൊക്കെ പ്രണയിച്ചിട്ടുണ്ട്.. തേപ്പ് കിട്ടുകയല്ല ചെയ്തത്.. ഒത്തുപോകാൻ പറ്റിയില്ല.. പരസ്‌പര ധാരണയിൽ പിരിഞ്ഞു! രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്; ഒടുവിൽ തുറന്ന് പറഞ്ഞ് സുബി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് സുബി സുരേഷ്. കോമഡി ഷോകളിലൂടെ താരമായി മാറി പിന്നീട് നടിയായും അവതാരകയായുമെല്ലാം കയ്യടി നേടിയ സുബിയെ വീട്ടിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സുബി. തന്റേതായ ശൈലിയില്‍ തമാശകളിലൂടെയാണ് സുബി പ്രേക്ഷകരെ കയ്യിലെടുക്കാറുള്ളത്. ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും മുൻപുണ്ടായ പ്രണയങ്ങളെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സ്‌കൂളിൽ പഠിക്കുമ്പോൾ രണ്ട് പേർ തന്നെ ഒരേസമയം പ്രണയിച്ചിരുന്നെന്ന് സുബി പറയുന്നു. 'ഗേൾസ് സ്‌കൂളിലാണ് പഠിച്ചതെങ്കിലും അവിടത്തെ ഹീറോയിനായിരുന്നു ഞാൻ. അവിടെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവുമുണ്ട്. ഞാൻ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. മലയാളം മീഡിയത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ടായിരുന്നു. ആശയും സുലേഖയും. പത്താം ക്ലാസിലായിരുന്നപ്പോൾ ഞാൻ സ്‌കൂൾ ലീഡർ കൂടിയായിരുന്നു. പി ടി പിരീഡിൽ അവർ കളിക്കാനൊന്നും പോകാതെ ജനലിലൂടെ എന്നെയിങ്ങനെ നോക്കിയിരിക്കും. എനിക്കത് ഭയങ്കര ശല്യമായി തോന്നി. പത്ത് പതിനഞ്ച് ദിവസം എനിക്ക് സ്‌കൂളിൽ പോകാൻ കഴിയാതെ വന്നു. അതുകഴിഞ്ഞ് ചെന്നപ്പോൾ ഈ പെങ്കൊച്ചുങ്ങൾ ഓടിവന്നിട്ട് എന്നോട് ചോദിച്ചു എന്താ വരാതിരുന്നേ എന്ന്. ഞാൻ പറഞ്ഞു സുഖമില്ലായിരുന്നെന്ന്. പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമാണെന്ന് പറഞ്ഞു ഒരു ഫോട്ടോ ഉണ്ടെങ്കിൽ തരാമോ കൈയിൽ വയ്ക്കാനായിട്ടെന്ന് ചോദിച്ചു. ഇവർക്ക് എന്നോട് പ്രേമമെന്ന് സുബി വെളിപ്പെടുത്തി.
'എനിക്ക് കല്യാണം കഴിക്കാൻ ഇതുവരെ മൂഡ് വന്നിട്ടില്ല. രണ്ടുമൂന്ന് പേരെയൊക്കെ പ്രണയിച്ചിട്ടുണ്ട്. തേപ്പ് കിട്ടുകയല്ല ചെയ്തത്. ഒത്തുപോകാൻ പറ്റിയില്ല. പരസ്‌പര ധാരണയിൽ പിരിഞ്ഞു. എനിക്ക് എന്റെ ഫാമിലിയാണ് വലുത്. ഒരാൾ എന്റെ ഫാമിലിയിലേക്ക് വരുമ്പോൾ അതിന് പറ്റിയ ആളായിരിക്കണം. ഞാൻ സ്‌നേഹിക്കുന്നതിലും കൂടുതൽ എന്റെ ഫാമിലിയെ സ്‌നേഹിക്കണം. യു എസിൽ നിന്നൊക്കെ ആലോചനയൊക്കെ വന്നിരുന്നു. പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സുബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























