അന്ന് തനിക്ക് പ്രതിഫലമായി 2000 രൂപ നല്‍കി... ആ പണം ഇന്നത്തെ രണ്ട് കോടിക്ക് മുകളിലാണ്! അന്ന് കിട്ടിയതില്‍ നിന്ന് 500 രൂപ ഗ്രാന്റ് പാരന്റ്‌സിന് കൊടുത്ത ശേഷം ബാക്കി ഉമ്മച്ചിയെ ഏൽപ്പിച്ചു.. പിന്നീട് എവിടെയെങ്കിലും എന്തെങ്കിലും കാണുമ്പോള്‍ തന്റെ 2000 രൂപ കൈയില്‍ ഇല്ലേ അത് വാങ്ങാമോ എന്ന് ചോദിക്കും... പക്ഷെ ഉമ്മച്ചിയുടെ മറുപടി ഞെട്ടിച്ചു; ആദ്യമായി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

തെന്നിന്ത്യയിലും ബോളിവുഡിലു ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായി സിനിമാ ജീവിതം ആരംഭിച്ച ദുൽഖർ വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തം നിലയിൽ ബിഗ് സ്ക്രീനിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച ദുൽഖറിനെ ഭാഷാവ്യാത്യാസമില്ലാതെയാണ് ജനങ്ങൾ നെഞ്ചിലേറ്റുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ 'ചുപ്പ്' വിജയകരമായി പ്രദർശനം തുടരുമ്പോൾ തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് പറയുകയാണ് നടൻ. താരപുത്രൻ എന്ന ലേബൽ ഇല്ലാതെ 10ാം വയസിലാണ് ദുൽഖർ ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തനിക്ക് 10 വയസായിരുന്നു. ഇതില്‍ തന്റെ പിതാവിന് യാതൊരു പങ്കുമില്ല. നെപ്പോട്ടിസത്തിലൂടെ ലഭിച്ച ചാന്‍സുമല്ല. കുറെ ആളുകളില്‍ നിന്ന് രാജീവ് മേനോന്റെ പരസ്യ ഏജന്‍സി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പരസ്യത്തില്‍ അഭിനയിക്കാനുള്ള കുട്ടികളെ കണ്ടെത്താന്‍ വേണ്ടി അവര്‍ സ്‌കൂളില്‍ എത്തി. അവിടെ നിന്നാണ് തന്നെ കണ്ടെത്തിയത്. അന്ന് തനിക്ക് പ്രതിഫലമായി 2000 രൂപ നല്‍കി. ആ പണം ഇന്നത്തെ രണ്ട് കോടിക്ക് മുകളിലാണ് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അന്ന് കിട്ടിയതില്‍ നിന്ന് 500 രൂപ ഗ്രാന്റ് പാരന്റ്‌സിന് കൊടുത്ത ശേഷം ബാക്കി ഉമ്മച്ചിയെ ഏല്‍പിച്ച പിന്നീട് എവിടെയെങ്കിലും എന്തെങ്കിലും കാണുമ്പോള്‍ തന്റെ 2000 രൂപ കൈയില്‍ ഇല്ലേ അത് വാങ്ങാമോ എന്ന് ചോദിക്കും. നിന്റെ 2000 രൂപ എന്നേ തീര്‍ന്ന് പോയി എന്ന് ഉമ്മച്ചി പറയും എന്നും പറയുകയാണ് ദുല്‍ഖര്‍.
https://www.facebook.com/Malayalivartha

























