പാത്തു.. നിന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതിനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ.. ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയുമുണ്ട്... ഇതാ ഞങ്ങളുടെ രാപ്പാടി നമ്മുടെ കൂട്ടിൽ നിന്ന് അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക് പറക്കുന്നു.. മകൾ പ്രാർഥനയെ കുറിച്ച് ഇന്ദ്രജിത്ത് എഴുതിയ കുറിപ്പ് വൈറൽ

തങ്ങളുടെ പെൺമക്കളുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. മക്കളുടെ ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. പൂർണ്ണിമയുടെ ബൊട്ടീക്ക് മോഡലായും പ്രാർഥന പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മൂത്ത മകൾ പ്രാർഥനയെ കുറിച്ച് ഇന്ദ്രജിത്ത് എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. മകളെ കോളജിൽ ചേർത്ത ശേഷം അവളെ ചേർത്ത് നിർത്തി പകർത്തിയ ചിത്രങ്ങളും ഒരു മനോഹരമായ കുറിപ്പും ഇന്ദ്രജിത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. 'പാത്തു.. നിന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതിനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ. ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയുമുണ്ട്. നിനക്ക് എല്ലാ ആശംസകളും നേരുന്നു.' അച്ച എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും... അമ്മയും നച്ചുവും അച്ചയും നിന്റെ പാട്ടുകൾ വീട്ടിൽ മിസ് ചെയ്യും... ഉയരത്തിൽ പറക്കുക... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ... ഒരുപാട് സ്നേഹം...' ഇന്ദ്രജിത്ത് കുറിച്ചു. പൂർണിമയും മകൾക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു. 'ഇതാ ഞങ്ങളുടെ രാപ്പാടി നമ്മുടെ കൂട്ടിൽ നിന്ന് അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക് പറക്കുന്നു...' എന്നാണ് പ്രാർഥനയെ കുറിച്ച് എഴുതിയത്. ഒപ്പം എയർപോട്ടിൽ യാത്രയാക്കാൻ വന്നപ്പോൾ മകളെ കെട്ടിപിടിച്ച് പൂർണ്ണിമ കരയുന്നതിന്റെ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. പ്രാർഥന ഉപരി പഠനത്തിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണ്. സംഗീതത്തിൽ കൂടുതൽ അറിവ് സമ്പാദിക്കാനാണ് പിന്നണി ഗായിക കൂടിയായ പ്രാർഥന ലണ്ടനിലേക്ക് ഉപരി പഠനത്തിനായി പോയത്. ഡിഗ്രി വിദ്യാർഥിനിയാണ് ഇപ്പോൾ പ്രാർഥന.
https://www.facebook.com/Malayalivartha

























