Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ്, ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍... ജീവിതം ഒന്നേ ഉള്ളു.. സന്തോഷമായിരിക്കണം! ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഉള്ളു.. നിങ്ങളും സന്തോഷമായിരിക്കൂ, എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ'... പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍... ഏറ്റെടുത്ത് ആരാധകർ

28 SEPTEMBER 2022 11:28 AM IST
മലയാളി വാര്‍ത്ത

വർഷം എത്ര കഴിഞ്ഞാലും നവ്യ നായർക്ക് മലയാളിയുടെ മനസ്സിൽ ഒരു മുഖമുണ്ട്. നന്ദനത്തിലെ പച്ചപാവമായ നാട്ടിൻപുറത്തുകാരി ബാലാമണിയുടേത്. ആദ്യ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ നവ്യക്ക് സാധിച്ചു. നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ. റിയാലിറ്റി ഷോ, ഇൻസ്റ്റഗ്രാം റീലിസ് കാലങ്ങൾക്കും മുൻപ് സിനിമയിലേക്ക് പ്രതിഭകൾ എത്തിയത് കലോത്സവ വേദികളിലൂടെയായിരുന്നു. അത് മാത്രമായിരുന്നു അക്കാലങ്ങളിൽ പ്രതിഭ തെളിയിക്കാൻ സാധിച്ചിരുന്ന വേദിയും. 2010 ലാണ് സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം. വൈകാതെ ഒരു മകനും നടി ജന്മം കൊടുത്തു. വിവാഹം കഴിഞ്ഞതോട് കൂടി സിനിമാഭിനയത്തില്‍ നിന്നും വര്‍ഷങ്ങളോളം നവ്യ മാറി നിന്നിരുന്ന നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരുന്ന ആരാധകരുടെ മുൻപിൽ നവ്യ ശക്തമായി തന്നെ തിരികെയെത്തി. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചെങ്കിലും ഈ വര്‍ഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. പഴയതിലും മാറ്റത്തോടെ സിനിമയിലേക്ക് എത്തിയ നവ്യയെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ ചില വിമര്‍ശരകരുമുണ്ട്. ഏറ്റവും പുതിയതായി നവ്യ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുമാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തിനുള്ള ചുട്ടമറുപടിയുമായി നവ്യ നേരിട്ടെത്തുകയും ചെയ്തു.

വെള്ളനിറമുള്ള സ്ലീവ്‌ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചിത്രങ്ങളിലുള്ളത്. 'പേടിയില്ലാതെ ഇരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിന് സ്‌നേഹം തിരഞ്ഞെടുക്കുകയാണ് വേണ്ടത്' എന്നുമാണ് നവ്യ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്. ഭക്ഷണം കഴിക്കാനായി ഏതോ റസ്‌റ്റോറന്റില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നിത്. നവ്യ വീണ്ടും സുന്ദരിയായി, ചമയങ്ങളൊന്നുമില്ലാത്ത ചിത്രം സൂപ്പറായി, ബ്യൂട്ടിക്വീനാണ് ചേച്ചി, ഇപ്പോഴും ഇതുപോലെ ഇരിക്കാന്‍ എന്താണ് ചെയ്യുന്നത് തുടങ്ങി നവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിലര്‍ നവ്യയുടെ സിനിമകളിലെ ഡയലോഗ് പറഞ്ഞ് കളിയാക്കുയും ചെയ്യുന്നതിരുന്നു. ഇതിനിടയിലേക്കാണ് നടിയെ വിമര്‍ശിച്ച് കൊണ്ട് ബാബുരാജ് എന്നൊരാള്‍ കമന്റിട്ടിരിക്കുന്നത്. 'കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ്, ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍. ജീവിതം ഒന്നേ ഉള്ളു. സന്തോഷമായിരിക്കണം' എന്നാണ് ഇദ്ദേഹം കമന്റിലൂടെ പറയുന്നത്. ആരാധകന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നവ്യ മറുപടിയുമായി എത്തി. 'ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഉള്ളു. നിങ്ങളും സന്തോഷമായിരിക്കൂ, എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ' എന്നായിരുന്നു നവ്യയുടെ മറുപടി. മുന്‍പ് സമാനമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ മിണ്ടാതെ ഇരിക്കുകയാണ് പലരും ചെയ്തിരുന്നത്. എന്നാല്‍ ശക്തമായ മറുപടി പറഞ്ഞ് രംഗത്ത് വരാന്‍ ശ്രമിച്ച നവ്യയ്ക്ക് അഭിനന്ദനവുമായി ആരാധകരെത്തി. ചുട്ടമറുപടി കൊടുക്കുമ്പോള്‍ ഇങ്ങനെ വേണമെന്നും ഇതില്‍ കുറഞ്ഞതൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (6 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (8 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (9 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (10 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (11 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (11 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (11 hours ago)

Malayali Vartha Recommends