Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാൾ അപ്പോൾ തന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു... മാത്രമല്ല എന്റെ പേര് പരസ്യപ്പെടുത്തരുതെന്നും അയാൾ എന്നോട് പറഞ്ഞിരുന്നു.. എന്നെ ബി​ഗ് ബോസിലേക്ക് തള്ളിവിട്ടതും അയാളാണ്! ' 'അയാൾ ചെയ്തത് ഇമോഷൺ അബ്യൂസാണ്.. ഞാൻ ഡിപ്രഷനിലായിരുന്നു.. പാനിക്ക് അറ്റാക്ക് വരെ വന്നിരുന്നു; കണ്ണുനിറഞ്ഞ് ആര്യയുടെ തുറന്ന് പറച്ചിൽ

28 SEPTEMBER 2022 12:57 PM IST
മലയാളി വാര്‍ത്ത

ബഡായി ആര്യ എന്ന പേരിലാണ് നടിയും അവതാരകയുമായ ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന് പിന്നാലെ ആര്യയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. അതിന് മുന്‍പ് വിവാഹമോചിതയായ ആര്യ ആദ്യ ഭര്‍ത്താവിനെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും മുന്‍ഭര്‍ത്താവുമായി അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. എന്നാൽ വിവാഹ മോചിതയായ തന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെ കുറിച്ച് ആര്യ ബിഗ് ബോസ് ഷോയ്ക്ക് ഇടയിൽ തുറന്ന് പറഞ്ഞിരുന്നു. ജാൻ എന്ന പേരിലാണ് ആര്യ തന്റെ പ്രണയിതാവിനെ പരിചയപ്പെടുത്തിയത്. പിന്നീട് ബി​ഗ് ബോസിൽ നിന്നും വന്നശേഷം ആ ബന്ധം പിരിഞ്ഞുവെന്നും ഏറെനാൾ താൻ ഡിപ്രഷനിലായിരുന്നുവെന്നും താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തകർന്നുപോയ തന്റെ പ്രണയത്തെ കുറിച്ച് എവിടേയും വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആര്യ.  'ഞാൻ അയാളെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. അതുകൊണ്ടാണ് ഞാൻ അയാളെ കുറിച്ച് ബി​ഗ് ബോസ് പോലെ വലിയൊരു ഷോയിൽ വന്ന് സംസാരിച്ചത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന തോന്നലുണ്ടായിരുന്നു എനിക്ക്.' അയാളും ഒരു ഹോപ്പ് തന്നിരുന്നു. അയാളാണ് എന്നെ എയർപോർട്ട് വരെ കൊണ്ടുവിട്ടത്. അന്ന് അവിടെ വെച്ച് അയാൾ എന്നോട് പറഞ്ഞ ഒരു കാര്യത്തിന്റെ അർഥം പിന്നീടാണ് എനിക്ക് മനസിലായത്. നീ അവിടെ പോയി ഈ റിലേഷനെ കുറിച്ച് പറയുന്നുണ്ടോയെന്ന് അയാൾ എന്നോട് ചോദിച്ചിരുന്നു.' 'അത്തരമൊരു സാഹചര്യമുണ്ടായാൽ ചിലപ്പോൾ പറയുമായിരിക്കും എന്നാണ് അന്ന് അയാൾക്ക് ഞാൻ മറുപടി നൽകിയത്. അപ്പോൾ അയാൾ എന്നോട് പറഞ്ഞു... പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന്.... അന്ന് അയാൾ പറഞ്ഞ ആ വാക്കുകൾ ചെറുതായി വിഷമിപ്പിച്ചെങ്കിലും കാര്യമാക്കിയില്ല.' 'അയാൾ അപ്പോൾ തന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. മാത്രമല്ല എന്റെ പേര് പരസ്യപ്പെടുത്തരുതെന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. എന്നെ ബി​ഗ് ബോസിലേക്ക് തള്ളിവിട്ടതും അയാളാണ്.' ​ 'ഹൗസിലായിരുന്നുപ്പോഴും ഞാൻ എപ്പോഴും സംസാരിച്ചിരുന്നത് അയാൾക്കൊപ്പം ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാണ്. അതിൽ ചിലതൊക്കെ അവർ ടെലികാസ്റ്റ് ചെയ്തിട്ടുമുണ്ട്.' 'അയാൾ അത്രമാത്രം സ്മാർട്ടായി എന്നെ പറ്റിച്ചു. അയാൾക്ക് ഇതൊരു പുതിയ കാര്യമല്ല. അയാൾ വർഷങ്ങളായി ഇത് ചെയ്ത് വരുന്നുണ്ട്. അയാളെ വിശ്വസിക്കരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല.' 'അയാൾ ചെയ്തത് ഇമോഷൺ അബ്യൂസാണ്. ഞാൻ ഡിപ്രഷനിലായിരുന്നു. പാനിക്ക് അറ്റാക്ക് വരെ വന്നിരുന്നു. അന്ന് ഞാൻ കരുതിയത് ഹാർട്ട് അറ്റാക്കാണെന്നാണ്. അയാൾ ഇടയ്ക്കിടെ ഹോപ്പ് തന്നിരുന്നു. കമ്മിറ്റഡാകാൻ പറ്റില്ലെന്ന് അയാൾ എന്നോട് പറഞ്ഞു. അയാൾക്ക് വേറൊരു ഐഡിയയും ചിന്തയുമാണ്.' 'ഞാൻ അത്തരത്തിലുള്ള ആളല്ല. കാഞ്ചിവരം തുടങ്ങാൻ പ്രേരിപ്പിച്ചതും അയാളാണ്. ഇപ്പോൾ അയാൾ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്. ഇപ്പോഴാണ് എന്നിലെ ബെസ്റ്റ് വേർഷൻ പുറത്തുവന്നത്. പിന്നെ അയാൾ കാരണം എനിക്ക് സംഭവിച്ചിട്ടുള്ളതെല്ലാം നല്ലതാണ്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഒരു ഫേവർ അയാൾക്ക് ചെയ്തുകൊടുക്കുന്നതെന്നും കണ്ണ് നിറഞ്ഞ് കൊണ്ട് ആര്യ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends