നമ്മുടെ പ്രതീക്ഷ! പെൺകുട്ടിയെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന പിഷാരടിയെ ഏറ്റെടുത്ത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി ആരാധകർ; ചിത്രങ്ങൾ വൈറൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ അവസരത്തിൽ കുഞ്ഞിനെയും തോളിലെടുത്ത് രാഹുൽ ഗാന്ധി നടന്നു നീങ്ങുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം നടൻ രമേശ് പിഷാരടിയും ഉണ്ട്. വി.ടി. ബൽറാമാണ് ഇതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രത്തിൽ പെൺകുട്ടിയെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന പിഷാരടിയെ കാണാം. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രതീക്ഷ എന്നാണ് പലരും ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
അതേ സമയം ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം അണിനിരന്നത്. അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha

























