സംവിധായകര്‍ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് കാര്‍ത്തി

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കാര്‍ത്തി. സംവിധായകര്‍ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്ന് പറയുകയാണ് താരം. കാര്‍ത്തിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത വിരുമന്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. നടന്‍ തന്റെ കരിയറില്‍ ഒരു സംവിധായകനൊപ്പം രണ്ടാമതൊരു സിനിമ ചെയ്തിട്ടില്ലെന്ന രസകരമായ വസ്തുത സമൂഹ മാധ്യമങ്ങളിലൂടെ പലരും പങ്കുവെക്കാറുണ്ട്.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മാത്രമായിരിക്കും ഞാന്‍ ചെയ്യുക. അതിനാല്‍ ഒരു സംവിധായകന് എന്നോടൊപ്പം രണ്ടാമതൊരു സിനിമ ചെയ്യണമെങ്കില്‍ ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വരും. അതുകൊണ്ടാകാം സംവിധായകര്‍ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാന്‍ കഴിയാത്തത്. എനിക്ക് സംവിധായകര്‍ക്കൊപ്പം വീണ്ടും സഹകരിക്കാന്‍ ഇഷ്ടമാണ്. ലോകേഷ് കനകരാജിനൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്.
അതേസമയം, മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനാണ് കാര്‍ത്തിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
https://www.facebook.com/Malayalivartha

























