വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയപ്പോള്‍ ദിലീപ് പറഞ്ഞത് ആക്കാര്യമാണ്...

മലയാളികളുടെ ജനപ്രിയ നടന്മാരില്‍ ഒരാളാണ് ദിലീപ്. അടുത്തകാലത്തായി ഏറെ വിവാദങ്ങളില്‍പെട്ടെങ്കിലും താരമൂല്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ദിലീപിന്റേതായി റിലീസിനെത്തുന്നത്. മാത്രമല്ല പൊതു വേദികളിലും ദിലീപ് പ്രത്യക്ഷപ്പെടാറില്ല.
താരങ്ങളുടെ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനും മറ്റും കുടുംബസമേതം എത്തുമ്പോഴാണ് ദിലീപ് കാമറയ്ക്ക് മുമ്പില്‍ എത്തുന്നത്. ഇപ്പോഴിത വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊതു വേദിയില്‍ എത്തിയിരിക്കുകയാണ് ദിലീപ്.
മൊബൈല്‍ കമ്പനിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് എത്തിയത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ദിലീപിനൊപ്പം താരത്തിന്റെ സുഹൃത്ത് നാദിര്‍ഷയും അവതാരകനും നടനുമായ ജീവയും ബിഗ് ബോസ് താരവും മോഡലുമായ ഷിയാസും നടി സാനിയ ഇയ്യപ്പനും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് തന്നെ കാണാനെത്തിയ ആരാധകരോട് സംസാരിക്കവെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
https://www.facebook.com/Malayalivartha

























