Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ... ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും.. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു... അതും എന്റെ കൈയ്യിൽ നിന്ന് പോയി... ഇപ്പോൾ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്... അന്വേഷണത്തെ പരിഹസിച്ച് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് രംഗത്ത്...

29 SEPTEMBER 2022 09:32 AM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിന് വഴിത്തിരിവ് ഉണ്ടായത്. കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തിലെത്തിയിരുന്ന കേസില്‍ തുടരന്വേഷണം നടത്താന്‍ നിർണായകമായതും ബാലചന്ദ്രകുമാറിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിലീപിന്റെയും അനിയന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍ നിന്നും നടുക്കുന്ന പല തെളിവും പൊലീസിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള പൊലീസിന്റെ അന്വേഷണത്തെ പരിഹസിച്ച് കേസിലെ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് രംഗത്ത് എത്തിയിരിക്കുകയാണ്. വെെറ്റിലയിലെ പുതിയ മൊബെെൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയും താരം പരിഹസിച്ചത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ഒരാളായി താൻ മാറിയെന്നും എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണ് ഉള്ളതെന്നും താരം അഭിപ്രായപ്പെടുന്നു. 'ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യിൽ നിന്ന് പോയി. ഇപ്പോ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ഇപ്പോൾ നിൽക്കുന്നതെന്നും ദിലീപ് പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണ്‍ കോടതിയില്‍ ഹാജരാക്കാന്‍ ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം ദിലീപ്  അതിന് തയ്യാറായിരുന്നില്ല. പിന്നീട് കോടതി നിർദേശത്തെ തുടർന്നായിരുന്നു ദിലീപും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരും ഫോണുകള്‍ ഹാജരാക്കിയത്. എന്നാല്‍ അതിനോടകം തന്നെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വാദം, ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണിലേത് ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധന ഫലം പുറത്ത് വന്നപ്പോഴായിരുന്നു അതിലെ വിവരങ്ങള്‍ നീക്കം ചെയ്തതായി വ്യക്തമായത്. സഹോദരന്‍ അനൂപ് 2017 ലും 2022 ലും ഉപയോഗിച്ച രണ്ട് ഫോണുകളും സുരാജ് ഉപയോഗിച്ച് ഹുവായ്‌ ഫോണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ദിലീപ്‌ 2017 മുതൽ ഉപയോഗിച്ച ഐ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ വാദം. ഐ ഫോൺ-10 ആണ്‌ ഇത്. ഐ-ഫോൺ 13 പ്രൊ-ഐഫോൺ 12 പ്രൊ-മാക്സ്‌, വിവോ ഫോൺ തുടങ്ങിയവയായിരുന്നു ദിലീപിന്റേതായി അന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു ഫോണുകള്‍. ഐ ഫോൺ-10 ദിലീപ് ഉപയോഗിച്ച കാലയളവ് അടക്കം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു ദിലീപ് സ്വീകരിച്ചത്. പിന്നീട് പൊലീസ് പലതവണ ശ്രമിച്ചിട്ടും ഈ ഫോണ്‍ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. മറ്റ് ഫോണുകളില്‍ നിന്നും ഏതാനും തെളിവുകള്‍ കണ്ടെത്താനും പൊലീസിന് സാധിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫോണുകള്‍ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നല്‍കിയെന്ന വാദമായിരുന്നു ദിലീപ് ഉയർത്തിയത്. തന്റെ ഫോണിലെ ചില സ്വകാര്യ വിവരങ്ങള്‍ മാറ്റാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends