Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു.. അതിജീവിതയുടെ നിർണായകനീക്കം

29 SEPTEMBER 2022 12:15 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കൊടതി തള്ളിയതോടെ അതിജീവിതയ്ക്ക് വൻ തിരിച്ചടിയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു നടപടി. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ കേസിൽ നിർണായക നീക്കവുമായി അതിജീവിത രംഗത്തെത്തുകയാണ്. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. നേരത്തേ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ സ്പെഷ്യൽ കോടതിയിൽ ഇരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു. കേസ് ഇനി പുരുഷ ജഡ്ജ് കേട്ടാലും തനിക്ക് പ്രശ്നമില്ലെന്നും ഹൈക്കോടതിയിൽ അതിജീവിത നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിജീവിതയുടെ ആവശ്യം തള്ളിയ ഹൈക്കോടതി കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് തന്നെ കേൾക്കുമെന്ന് വ്യക്തമാക്കി. മാത്രമല്ല അതിജീവിത ജഡ്ജിക്കെതിരെ തിരിയുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും മാധ്യമങ്ങൾ അതിജീവിതയെ തെറ്റിധരിപ്പിച്ചുവെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ മറ്റൊരു സെഷൻസ് കോടതിയിലേക്ക് അടിയന്തരമായി മാറ്റണമെന്ന് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു.

വിചാരണ കോടതിയും എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധം സ്ഥാപിച്ചുവെന്നതിന് തെളിവ് പോലീസിന് ലഭിച്ചുവെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച ശബ്ദ രേഖയാണ് പോലീസിന് ലഭിച്ചത്. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവ് ഒരു കസ്റ്റഡി കൊലപാതക കേസിൽ ആരോപണ വിധേയൻ ആണെന്നും അതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനുമായി നടത്തുന്ന വോയിസ് റെക്കോഡാണ് പോലീസിന് ലഭിച്ചതെന്നും അതിജീവിത ഹർജിയിൽ പറയുന്നുണ്ട്. നേരത്തേ ആരോപണം ഉയർന്ന അഭിഭാഷകനെ കൂടാതെ മറ്റൊരു അഭിഭാഷകന്റെ പേരും അതിജീവിത ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാൻ കോടതി തയ്യാറായില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഏറ്റവും നിർണായകമായ മെമ്മറി കാർഡ് സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ജഡ്ജ് ഉത്തരവിട്ടതാണ്. എന്നാൽ സി എഫ് എസ് എൽ പരിശോധനയിൽ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് റിപ്പോർട്ട് ഉണ്ടായിരുന്നു, അതിജീവിത പറയുന്നു. വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചത്. ഹാഷ് വാല്യു മാറ്റം സംബന്ധിച്ച് പ്രോസിക്യൂഷനെ അറിയിക്കാം പോലും വിചാരണ കോടതി തയ്യാറായില്ലെന്ന ആക്ഷേപവും നടി ഉന്നയിക്കുന്നുണ്ട്. കേസിൽ നിന്നും പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെച്ച സാഹചര്യവും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിചാരണ വേളയിൽ പ്രതിഭാഗം വക്കീലൻമാർ തന്റെ മാന്യതയെ ലംഘിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ വിചാരണ കോടതി അക്കാര്യം തടയാൻ ആവശ്യപ്പെട്ടില്ലെന്നും അതിജീവിത വിമർശിക്കുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കോടതി മാറ്റിയതിനെതിരെയും അതിജീവിത വിമർശനം ഉന്നയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends