Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബര്‍ ബുള്ളിയിംഗ് ഒരു ജോലിയായി ഏറ്റെടുത്തവരുണ്ട്! പണം നല്‍കി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്നവരുമുണ്ട്... ഇതേക്കുറിച്ച് അറിയുന്നവര്‍ സിനിമയിലുണ്ട്; എന്നാല്‍ പലരും തുറന്ന് സമ്മതിക്കാന്‍ തയ്യാറാവില്ലെന്ന് ഭാവന

29 SEPTEMBER 2022 12:37 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന് പുറമെ മറുഭാഷകളിലും പ്രശസ്തിയാർജിച്ച നടിയാണ് ഭാവന. തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഭാവന കന്നഡയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ഭാവന കന്നഡയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടിയുടെ ഭർത്താവ് നവീനും കന്നഡ സിനിമകളുടെ നിർമാതാവാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ഇതിനിടെ കഴിഞ്ഞ ദിവസം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും സദാചാര ആക്രമണങ്ങള്‍ക്കുമെതിരെ ഭാവന രംഗത്തെത്തിയിരുന്നു. വസ്ത്രത്തിന്റെ പേരുള്ള സൈബര്‍ ആക്രമണത്തിനെതിരെയായിരുന്നു ഭാവന രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷെ മൊബൈലിന്റേയും കമ്പ്യൂട്ടറിന്റേയും മറവിലിരുന്ന് മറ്റുള്ളവരെക്കുറഇച്ച് മോശമായി കമന്റിടുകയും സൈബര്‍ അറ്റാക്ക് ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ടെന്നും അത് വളരെ മോശമായ കാര്യമാണെന്നും ഭാവന പറയുന്നു. സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവര്‍ക്കെതിരെ കേസ് കൊടുത്താല്‍ പോലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോഴേക്കും അത് ഡീലീറ്റായിപ്പോയിരിക്കുമെന്നാണ് ഭാവന പറയുന്നത്. ഒരു കാലത്തും സംശയം തോന്നാത്ത ഒറിജിനല്‍ ഐഡിയുള്ളവര്‍ പോലും ഫേക്ക് ഐഡികളുണ്ടാക്കി മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാന്‍ ഇറങ്ങാറുണ്ടെന്നാണ് ഭാവന തുറന്നു പറയുന്നത്. സൈബര്‍ ബുള്ളിയിംഗ് എന്നത് ഒരു ജോലി പോലെയാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് ഭാവന പറയുന്നത്. ഒരു കൂട്ടം ആളുകളെ ജോലിക്ക് വെച്ച് ചില വ്യക്തികളെയോ പ്രൊജക്ടുകളേയോ സ്ഥാപനങ്ങളെയോ ആക്രമിക്കുന്ന രീതി ഇവിടെയുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഭാവന പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരമൊന്നും തനിക്കറിയില്ലെന്നും സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും ജോലി ചെയ്യുന്നവര്‍ക്ക് അറിയാമെന്നാണ് ഭാവന പറയുന്നത്. അതേസമയം സിനിമയിലുള്ളവര്‍ ഇത് സമ്മതിക്കാനോ തുറന്ന് സംസാരിക്കാനോ തയ്യാറാവില്ലായിരിക്കുമെന്നും ഭാവന പറയുന്നു. എന്നാല്‍ തന്റെ അറിവില്‍ സൈബര്‍ ബുള്ളിയിംഗിന് വേണ്ടി ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടിയുണ്ടെന്നും അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും ഭാവന അടിവരയിട്ട് പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends