എന്തൊക്കെ ആണെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ ആരാണെന്നു എനിക്കറിയാം.. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം.. അത് പോരേ? നവീന്റെ ചോദ്യത്തിനുള്ള മറുപടിയുമായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. ഭര്‍ത്താവ് നവീനും ഒന്നിച്ച് ഭാവന ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘എന്തൊക്കെ ആണെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ആരാണെന്നു എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം. അത് പോരേ ?’എന്ന നവീന്റെ ചോദ്യമാണ് ഭാവന പങ്കുവച്ചത്. നവീന്റെ ചോദ്യത്തിനുള്ള മറുപടിയും ഭാവന കുറുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതെ, എനിക്കു വേണ്ടത് അതാണ്. എന്നായിരുന്നു താരത്തിന്റെ മറുപടി. 2018 ജനുവരി 22-നായിരുന്നു കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. വിവാഹശേഷം നവീനൊപ്പം ബെംഗളൂരുവിലാണ് ഭാവന താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























