ബോളിവുഡ് നിര്‍മാതാവ് എക്താ കപൂറിനും മാതാവിനും അറസ്റ്റ് വാറന്റ്

വെബ്‌സീരീസില്‍ സൈനികരെ അപമാനിച്ചു എന്ന പരാതിയില്‍ ബോളിവുഡ് നിര്‍മാതാവ് എക്താ കപൂറിനും മാതാവ് ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറന്റ്. ബിഹാറിലെ ബെഗുസാരായി കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. സമന്‍സ് അയച്ചിട്ടും ഇരുവരും കോടതിയില്‍ ഹാജറായിരുന്നില്ല. ഇതിനുപിന്നാലെയാണ് കോടതിയുടെ നടപടി.
ഇരുവരും നിര്‍മിച്ച 'എക്‌സ് എക്‌സ് എക്‌സ്'(സീസണ്‍ 2) എന്ന വെബ്‌സീരീസില്‍ സൈനികരെ മോശമായി ചിത്രീകരിച്ചുവെന്നും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ശംമ്ബു കുമാര്‍ എന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ 2020ലാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളനുസരിച്ചും ഐ.ടി ആക്ട് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
https://www.facebook.com/Malayalivartha

























