നടന്‍ വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം.... തിങ്കളാഴ്ച രാത്രിയാണ് അക്രമികള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിഞ്ഞത്

ചെന്നൈ അണ്ണാ നഗറിലുള്ള നടന്‍ വിശാലിന്റെ വീടിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തി. തിങ്കളാഴ്ച ഒരു സംഘം ആളുകള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ബാല്‍ക്കണിയിലെ ഗ്ലാസ് തകരുകയും വീടിന് മറ്റ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മാനേജര്‍ മുഖേന നടന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച രാത്രിയാണ് അക്രമികള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിഞ്ഞത്. മാതാപിതാക്കള്‍ക്കൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്. ചുവന്ന കാറില്‍ വന്ന ഒരു കൂട്ടം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് വിശാല്‍. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്ബനിയായ ലൈക്ക പ്രൊഡക്ഷന്‍സും വിശാലും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha

























