ബ്രൗണ്‍ നിറത്തിലുള്ള കാരവാൻ! ഇഷ്ട നമ്പറായ 2255.. വാഹന പ്രേമികളുടെ മനംകവർന്ന് മോഹൻലാലിന്റെ പുതിയ കാരവാൻ

ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന മോൺസ്റ്റർ ഒക്ടോബർ 21ന് റിലീസ് ചെയ്യും. അതിനിടയിൽ മോഹൻലാലിന്റെ പുതിയൊരു വാഹനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്. പുതിയ കാരവാനാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാൻ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























