Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ പറഞ്ഞു നമ്മള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര്‍ കഴിക്കും.. നാഷണല്‍ അവാര്‍ഡ് വാങ്ങും.. അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കിയിട്ടു ഞാനതു സ്വീകരിക്കും! ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റു വാങ്ങും... സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്... നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്… നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍! സിജിസച്ചിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ

30 SEPTEMBER 2022 01:05 PM IST
മലയാളി വാര്‍ത്ത

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിയാണ് നേടിയത് . ഇന്ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം സച്ചിക്കു വേണ്ടി ഭാര്യ സിജി സ്വീകരിക്കും. അയ്യപ്പനും കോശിയിലെ തന്നെ ‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനമാലപിച്ച നഞ്ചിയമ്മയാണു മികച്ച ഗായിക. ദേശീയ ചലച്ചിത്രപുരസ്‌കാരം ഏറ്റുവാങ്ങാന്‍ നഞ്ചിയമ്മയും സിജിക്കൊപ്പം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. സച്ചിയുടെ സ്വപ്നമായിരുന്നു ദേശീയ അവാര്‍ഡെന്നും സ്വര്‍ഗത്തില്‍ ഇരുന്നു അദ്ദേഹമിത് കാണുമെന്ന് ഉറപ്പുണ്ടെന്നും സിജി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.


സിജിയുടെ കുറിപ്പ് ഇങ്ങനെയാണ്...

നീ പറഞ്ഞു നമ്മള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര്‍ കഴിക്കും..,
നാഷണല്‍ അവാര്‍ഡ് വാങ്ങും..
അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കിയിട്ടു ഞാനതു സ്വീകരിക്കും .
ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റു വാങ്ങും.
ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയില്‍ തന്നെ എത്തിച്ചു .
അതെ നീ ചരിത്രം തേടുന്നില്ല….
നിന്നെ തേടുന്നവര്‍ക്കൊരു ചരിത്രം ആണ് നീ..
ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂര്‍ത്തം..
ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്ന ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവര്‍ഗ്ഗത്തില്‍നിന്നും ഉയര്‍ന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം .????????
കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാര്‍ഡും പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും….
പ്രീയപ്പെട്ട സച്ചീ..
ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്…
സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്.
നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്…
നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends