Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മ വരില്ലെന്ന് പറയുമ്പോള്‍ വഴക്ക് പറയരുത്, ദേഷ്യം കാണിക്കരുതെന്നൊക്കെ കരുതും, എന്നാലും അറിയാതെ എനിക്ക് ദേഷ്യം വരും... അവസാന ദിവസം സൗഭാഗ്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവം ഒരുക്കി, മകൾക്കും പേരമകൾക്കും ഭക്ഷണം വാരി കൊടുത്തു; നെഞ്ചുപൊട്ടുന്ന കാഴ്ച! താര കല്യാണിനോട് യാത്രപറഞ്ഞ് സൗഭാഗ്യ വീട്ടിലേക്ക്...

30 SEPTEMBER 2022 03:02 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്. നർത്തകിയും അഭിനേത്രിയുമായ താര കല്യാൺ ടെലിവിഷൻ സീരിയലുകളിലൂടേയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകനും കൊച്ചുമകളുമെല്ലാം ഇന്ന് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെയായിരുന്നു താര കല്യാൺ ഒരു സർജറിക്ക് വിധേയയായത്. തൊണ്ടയിൽ തൈറോയിഡ് ഗ്രന്ഥിക്ക് ആയിരുന്നു സർജറി. സർജറിക്ക് ഒരുങ്ങുന്നതും സർജറിക്ക് ശേഷമുള്ള വിശേഷങ്ങളുമെല്ലാം തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെ താരം തന്നെ പങ്കുവച്ചിരുന്നു. സൗഭാഗ്യയും അമ്മയുടെ വിശേഷങ്ങൾ ആരാധകരെ അറിയിച്ചിരുന്നു. സർജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാൺ‌ ഇപ്പോൾ. അമ്മയ്ക്ക് കൂട്ടായി സൗഭാഗ്യ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ അമ്മയോട് യാത്രപറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

12 ദിവസമായി താന്‍ അമ്മയ്‌ക്കൊപ്പമായിരുന്നുവെന്നും തിരിച്ച് അര്‍ജുന്റെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞാണ് സൗഭാഗ്യയുടെ വീഡിയോ. അമ്മയ്ക്ക് താൻ പോകുന്നതിൽ വിഷമമാണെന്നും അർജുൻ ചേട്ടന് താൻ ചെല്ലുന്നതിലെ സന്തോഷമാണെന്നും സൗഭാഗ്യ പറയുന്നുണ്ട്. 'പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ ചെയ്യുന്ന വീഡിയോയാണ്. കുറച്ച് ദിവസമായി ഞാന്‍ അമ്മയുടെ കൂടെയാണ്. ബാഗൊക്കെ പാക്ക് ചെയ്ത് എന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. അമ്മയോടും കൂടെ വരാൻ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് ഇവിടെ നില്‍ക്കാനാണ് ഇഷ്ടം. കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്ത് ഇവിടെ നിന്നോളാമെന്നാണ് അമ്മ പറയുന്നത്. ഇന്നൊരു ഫൈനല്‍ തീരുമാനം പറയാമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതെന്താണെന്ന് എനിക്കറിയില്ല,' എന്ന് പറഞ്ഞു കൊണ്ടാണ് സൗഭാഗ്യയുടെ വീഡിയോ ആരംഭിക്കുന്നത്.
അമ്മയെ ഇങ്ങനെ എല്ലാ ദിവസവും കണ്ടിട്ട് തിരിച്ച് പോവുമ്പോള്‍ എന്തോ പോലെയാണ്. കല്യാണം കഴിക്കുന്നതിന് മുന്‍പ് എങ്ങനെയായിരുന്നോ അതേപോലെ തന്നെയായിരുന്നു ഇവിടത്തെ ജീവിതം. സുദര്‍ശന കൂടെയുണ്ടായിരുന്നു എന്നതാണ് ഒരേയൊരു മാറ്റം. അമ്മ വരില്ലെന്ന് പറയുമ്പോള്‍ വഴക്ക് പറയരുത്, ദേഷ്യം കാണിക്കരുതെന്നൊക്കെ കരുതും, എന്നാലും അറിയാതെ എനിക്ക് ദേഷ്യം വരും. ഒരാളുടെ തീരുമാനത്തെ ബഹുമാനിക്കണം, അമ്മ ഒരു വ്യക്തിയല്ലേ ആ തീരുമാനം അംഗീകരിക്കണം എന്നൊക്കെ മനസില്‍ കരുതിയാലും ഞാന്‍ വരണോ എന്ന് അമ്മ ചോദിക്കുമ്പോള്‍ ദേഷ്യം വന്നുപോവും,'

അവസാന ദിവസം സൗഭാഗ്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവം ഒരുക്കി, മകൾക്കും പേരമകൾക്കും ഭക്ഷണം വാരി കൊടുക്കുന്നതും കാണാം. 'അമ്മമാർ അവര്‍ക്കെത്ര വയ്യായിക ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ അവർ മക്കളെ കെയര്‍ ചെയ്യും, അങ്ങനെയാണ് മാതാപിതാക്കൾ, അതിലൊരുപടി മുകളിലാണ് അമ്മമാര്‍. എന്റെ അമ്മയില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ സുദര്‍ശനയ്ക്ക് നല്ലൊരു അമ്മയാവാനുള്ള ശ്രമത്തിലാണ് ഞാന്‍,' സൗഭാഗ്യ പറയുന്നു.അവസാനം അർജുനൊപ്പം സൗഭാഗ്യ മടങ്ങുന്നതും നിറകണ്ണുകളോടെ താര കല്യാൺ യാത്രയാക്കുന്നതുമാണ് വീഡിയോയിൽ. കൂടെ വരാമെന്ന് പറഞ്ഞ് അമ്മ പറ്റിച്ചല്ലേയെന്ന് ചോദിച്ചായിരുന്നു സൗഭാഗ്യ അമ്മയോട് യാത്ര പറഞ്ഞത്. ചിരിച്ച മുഖത്തോടെ ടാറ്റ തരാനും സൗഭാഗ്യ പറയുന്നുണ്ട്. മരുമകൻ അർജുനും താരയെ ചേർത്തു പിടിക്കുന്നത് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends