നാനേ വരുവേന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ഒഴിച്ച് ആരാധകർ! ധനുഷിന് ബിയറഭിഷേകം.. വീഡിയോ വൈറൽ

ബ്രഹ്‍മാണ്ഡ റിലീസായ 'പൊന്നിയിൻ സെല്‍വനു' ഒരു ദിവസം മുന്നേ പ്രദര്‍ശനത്തിന് എത്തിയ ധനുഷ് ചിത്രമാണ് 'നാനേ വരുവേൻ'. നീണ്ട ഇടവേളയ്‍ക്ക് ശേഷം സഹോദരൻ സെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്നുവെന്ന പ്രത്യേകയുള്ള ചിത്രമായിരുന്നു ഇത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. 'പൊന്നിയിൻ സെല്‍വനെ' പേടിച്ച് പല ചിത്രങ്ങളും റീലീസ് മാറ്റിയെങ്കിലും നിശ്ചയിച്ച തിയ്യതിക്ക് പ്രദര്‍ശനത്തിനെത്തിയ 'നാനേ വരുവേ'ന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ് നാട്ടില്‍ നിന്ന് ചിത്രം ആദ്യം നേടിയത് 7.4 കോടിയാണ്. അതേസമയം ഇപ്പോൾ പുറത്ത് വരുന്നത് ചിത്രത്തിന്റെ റിലീസിനോടനുബദ്ധിച്ച് ധനുഷിന് ബിയറഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകര്‍. നാനേ വരുവേന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ഒഴുക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha

























