എന്നോട് ക്ഷമിക്കൂ, ഇതിന് ആരും ഉത്തരവാദികള്‍ അല്ല.. ഞാന്‍ സന്തോഷത്തില്‍ അല്ല.. എനിക്ക് സമാധനം വേണം... ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി! ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്..

സിനിമാതാരങ്ങളെ ഞെട്ടിച്ച്കൊണ്ട് മുംബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ആകാന്‍ഷ മോഹനെ ആണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരസ്യ ചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാന്‍ഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ആകാന്‍ഷ മുറിയില്‍ നിന്നും പുറത്ത് വന്നിരുന്നില്ല. തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ”എന്നോട് ക്ഷമിക്കൂ, ഇതിന് ആരും ഉത്തരവാദികള്‍ അല്ല. ഞാന്‍ സന്തോഷത്തില്‍ അല്ല. എനിക്ക് സമാധനം വേണം” എന്നാണ് ആകാന്‍ഷ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























