Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനും കാര്യങ്ങള്‍ ഇത്രയും വരെ എത്തിക്കുന്നതിലും നികേഷ് കുമാര്‍, ബൈജു കൊട്ടാരക്കര, അജകുമാര്‍ എന്നിവരുടെ വലിയ പ്രയത്‌നം ഉണ്ട്. ഒരു നിലപാടിന് വേണ്ടി അവര്‍ നിന്നു... പലരും പണത്തിന് വേണ്ടിയും മറ്റും പ്രതിയുടെ പക്ഷത്ത് നില്‍ക്കാൻ താല്‍പര്യപ്പെടുന്നു! തുറന്ന് പറഞ്ഞ് അഡ്വക്കേറ്റ് ടിബി മിനി

01 OCTOBER 2022 09:25 AM IST
മലയാളി വാര്‍ത്ത

ദിലീപിനെതിരെ നിർണായക നീക്കവുമായാണ് കഴിഞ്ഞ ദിവസം അതിജീവിത രംഗത്തെത്തിയത്. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി എന്തായിരിക്കും എന്നത് കേരളം ഒന്നാകെ ഉറ്റ് നോക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിത് എന്നാണ് ദിലീപ് തുടക്കം മുതൽ വാദിക്കുന്നത്. എന്നാലിപ്പോഴിതാ ദിലീപിന് എതിരെ കൃത്യമായ തെളിവുകൾ പ്രോസിക്യൂഷന്റെ കൈവശമുണ്ട് എന്ന് അഭിഭാഷകയായ ടിബി മിനി വ്യക്തമാക്കുകയാണ്.. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനും കാര്യങ്ങള്‍ ഇത്രയും വരെ എത്തിക്കുന്നതിലും നികേഷ് കുമാര്‍, ബൈജു കൊട്ടാരക്കര, അജകുമാര്‍ എന്നിവരുടെ വലിയ പ്രയത്‌നം ഉണ്ട്. ഒരു നിലപാടിന് വേണ്ടി അവര്‍ നിന്നു. പലരും പണത്തിന് വേണ്ടിയും മറ്റും പ്രതിയുടെ പക്ഷത്ത് നില്‍ക്കാല്‍ താല്‍പര്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖം കണ്ടതില്‍ ഒരു പെണ്‍കുട്ടി ദിലീപേട്ടന്‍ പറയുന്നത് തന്നെയാണ് ശരിയെന്ന് പറയുന്നു. പെണ്‍കുട്ടികള്‍ തന്നെ ആ തരത്തിലേക്ക് നിലപാടുകളെടുക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. കോടതിയില്‍ ഇന്‍ ക്യാമറ നടപടികള്‍ നടന്നത് കൊണ്ട് അത് കേരള സമൂഹത്തിന് പലതും അറിയില്ല. ഈ കേസില്‍ പ്രതി ശിക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്നത് കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ശരിയായ അന്വേഷണം, നീതിപൂര്‍വ്വമായ വിചാരണ, പക്ഷഭേദം ഇല്ലാതെ കാര്യങ്ങള്‍ നടത്തുക എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. നിയമപ്രകാരം സംശയാതീതമായി പ്രതിക്ക് എതിരെയുളള ആരോപണങ്ങള്‍ തെളിയിക്കണം. പക്ഷേ 120 ബിയില്‍ അത്ര ഇല്ല. തെളിവുകള്‍ വന്നാലേ കോടതി സ്വീകരിക്കുകയുളളൂ. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും കഴിഞ്ഞില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്. കണ്‍മുന്നിലുളള തെളിവുകള്‍ അനുസരിച്ച് എട്ടാം പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. നടപടികള്‍ക്ക് എല്ലാ സാധ്യതകളുമുണ്ട്. ബൈജു, അജകുമാര്‍, നികേഷ്, നടിയുടെ കുടുംബം, ഭാഗ്യലക്ഷി എല്ലാവരും ഉറച്ച് നില്‍ക്കുകയാണ് ഈ കേസിന് വേണ്ടി. അങ്ങനെ വരുമ്പോള്‍ തങ്ങളൊരു കൂട്ടായ കരുത്തായി മാറുന്നു. ഈ കുട്ടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നു. ഇത് ഒരാള്‍ക്ക് വേണ്ടിയല്ല. സമൂഹത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയാണ്. സ്വതന്ത്രമായി കാറിലോ ഏത് വാഹനത്തിലുമോ യാത്ര ചെയ്യാനാകണം. പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹമായിട്ട് ഇത് മാറാതിരിക്കാനുളള ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഇതിന് വേണ്ടി ഇറങ്ങുന്നത്. പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ അജകുമാര്‍ സാറില്‍ നല്ല വിശ്വാസമുണ്ട്. ഒരു കാരണവശാലും പ്രതിയെ ശിക്ഷിക്കില്ല എന്ന് വന്നാലേ നിരാശയുളളൂ. കൃത്യമായ കാര്യങ്ങള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചെയ്യും എന്ന് ഉറപ്പുണ്ട്. ഒരു മാധ്യമം ഒഴികെ മറ്റുളളവരെല്ലാം ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ മൗനത്തിലായി. പിന്നെ അവര്‍ ദിലീപിന് പ്രചാരം കൊടുക്കാന്‍ തുടങ്ങി. അതിന് ശേഷം ഈ വിഷയം വീണ്ടും ഉയരുകയും തുടരന്വേഷണം വരികയും ചെയ്തപ്പോള്‍ മീഡിയ വളരെ കുറച്ച് ദിവസങ്ങള്‍ അത് കൈകാര്യം ചെയ്തു. എതിരായിട്ടൊന്നും നിന്നില്ല. പ്രധാന മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നും ചര്‍ച്ച ചെയ്തിട്ടില്ല എന്നത് ശരിയാണ്. അതിന് പറ്റുകയുമില്ലെന്നും അഡ്വക്കേറ്റ് ടിബി മിനി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends