Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് ഇത്തരം മനോവികാരങ്ങള്‍ ഉള്ള ആളല്ല.. ദിലീപിനെ വഷളാക്കാന്‍ മനപൂര്‍വം ചെയ്യുന്ന വഷളത്തരങ്ങളാണ്.. ഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... ദിലീപ് അങ്ങനെ ചെയ്തില്ല എന്നല്ല ചെയ്യാന്‍ സാധ്യതയില്ല എന്നാണ് ഞാന്‍ പറഞ്ഞത്; അങ്ങനെ ഒരു മനോവികാരം ഉള്ള ആളല്ല ദിലീപ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... തുറന്ന് പറഞ്ഞ് കൊല്ലം തുളസി...

01 OCTOBER 2022 10:44 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പലരും അനുകൂലിച്ചും വിമര്ശിച്ചുമൊക്കെ രംഗത്തെത്തിരുന്നു. സിനിമ മേഖലയിൽ നിന്നും പറയുന്നവർ വളരെ കുറവാണ്. ഇപ്പോഴിതാ ദിലീപിനുള്ള പിന്തുണ ആവര്‍ത്തിച്ച് കൊണ്ട് രംഗത്തെത്തുകയാണ് നടന്‍ കൊല്ലം തുളസി.

കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

കോടതിയുടെ മുമ്പാകെ വിചാരണയിലിരിക്കുന്ന ഒരു കേസിനെ കുറിച്ച് ഒരു വ്യക്തമായ അഭിപ്രായം സ്പഷ്ടമായി പറയാന്‍ എന്നെക്കൊണ്ടാവില്ല. എങ്കിലും ഞാന്‍ അറിഞ്ഞിടത്തോളം മനസിലാക്കിയിടത്തോളം കേട്ടറിവും നാട്ടറിവും പത്രദ്വാരായുള്ള വകുപ്പുകളും കോടതിയില്‍ നിന്നുള്ള പരാമര്‍ശങ്ങളും എല്ലാം വെച്ച് നോക്കുമ്പോള്‍ ഈ കേസിനാസ്പദമായ എന്തോ ഒരു ചെറിയ തരി ഉള്ളതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. അതിജീവിതയെ ഇത്തരത്തില്‍ പീഡിപ്പിക്കുവാന്‍ പള്‍സര്‍ സുനിയെ നമ്മുടെ പ്രിയങ്കരനായ നടന്‍, ഞാന്‍ പ്രിയങ്കരനായ നടന്‍ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത് കൂട്ടുനിന്നു അല്ലെങ്കില്‍ പ്രേരിപ്പിച്ചു എന്നുള്ളതാണല്ലോ കേസ്. അതൊരു കോണ്‍സ്പിറസി ആണ്. കോണ്‍സ്പിറസി എങ്ങനെയാണ് തെളിയിക്കാന്‍ പറ്റുക എന്ന് എനിക്കറിയില്ല. കോണ്‍സ്പിറസി അങ്ങനെ വ്യക്തമായി തെളിയിക്കാന്‍ പറ്റിയിട്ടുണ്ട് എന്നും എനിക്ക് ബോധ്യപ്പെട്ടില്ല. കാര്യം അത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള രഹസ്യ സംഭാഷണം വേറെയെങ്ങും റിക്കോര്‍ഡ് ചെയ്യാത്തിടത്തോളം കാലം സാക്ഷി മൊഴി വെച്ചോ ഒരു ഇത് വെച്ചോ ഒന്നും പറയാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ചെറിയ നിയമബോധം വച്ചുകൊണ്ട് എനിക്ക് അത് തോന്നുന്നില്ല. പക്ഷെ എങ്കില്‍ പോലും ഈ ദിലീപ് എന്ന് പറയുന്ന ഒരു മനുഷ്യനെ നമ്മള്‍ പരിചയപ്പെട്ടിടത്തോളം അദ്ദേഹത്തിന്റെ കള്‍ച്ചര്‍, അദ്ദേഹത്തിന്റെ പശ്ചാത്തലങ്ങള്‍, അദ്ദേഹത്തിന്റെ സ്വഭാവം അദ്ദേഹം മറ്റുള്ള സഹജീവികളോട് കാണിക്കുന്ന ഒരു കരുതലും കാരുണ്യവും ദയയും സഹായം ഒക്കെ വെച്ച് നോക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് എനിക്ക് വിശ്വാസമില്ല. ആ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇടക്കാലത്ത് വെച്ചൊക്കെ അനുകൂലമായിട്ട്, അനുകൂലം എന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്തിരിക്കാന്‍ സാധ്യത ഇല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ചെയ്തില്ല എന്നല്ല, സാധ്യത ഇല്ല എന്നാണ്. അങ്ങനെ ഒരു മനോവികാരം ഉള്ള ആളല്ല ദിലീപ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ അഭിപ്രായം, ശരിയായിരിക്കണോ തെറ്റായിരിക്കണോ എന്നില്ല. അത് ശരിയാണ് എന്ന് മറ്റുള്ളവര്‍ സ്ഥാപിച്ചെടുക്കട്ടെ. അതിനുള്ള വാദങ്ങളാണല്ലോ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കോടതിയില്‍ വരുമ്പോള്‍ അതിന് പരിപൂര്‍ണ്ണമായൊരു അവസാനം ഒരു പരിണാമഗുപ്തി കൈവരും എന്നുള്ള കാര്യം ഞാന്‍ വിശ്വസിക്കുന്നു. ഏതായാലും എന്റെ വിശ്വാസം ഇപ്പോഴുള്ള വിശ്വാസം ദിലീപ് ഈ കേസില്‍ നിന്ന് നിരുപാധികം കുറ്റക്കാരന്‍ അല്ലാതെ പുറത്തുവരും എന്ന് തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ പലരും തെളിവിന്റേയും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തില്‍ പലതും പറഞ്ഞ് കാണും. അവരോട് ക്ഷമിക്കുക, അതാണ് യഥാര്‍ത്ഥ മനുഷ്യന്‍, വിവേകിയായ മനുഷ്യന്‍ അതാണ്. തെറ്റുകളോട് ക്ഷമിക്കുക, തെറ്റുകള്‍ തിരിച്ചറിഞ്ഞ അവര്‍ക്ക് മാപ്പുകൊടുക്കുകയും ചെയ്യുക. അതൊക്കെയായിരിക്കാം ചെയ്യേണ്ടിയിരിക്കുന്നത്. അദ്ദേഹം എങ്ങനെ ചെയ്യും എന്നുള്ള കാര്യം എനിക്കറിയില്ല. എന്നെ കുറിച്ച് ഏതോ പരാമര്‍ശം ഉള്ളത് ഞാന്‍ ഏതോ ബിസിനസ് കാര്യം സംസാരിക്കാന്‍ വേണ്ടി ദിലീപിനെ ജയിലില്‍ പോയി കണ്ടു എന്നുള്ളതായിരുന്നു. ഞാന്‍ ആ മനുഷ്യനെ കണ്ടിട്ടില്ല, ആരാണ് എന്ന് എനിക്ക് അറിയപോലുമില്ല. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ലെങ്കില്‍ എന്തെങ്കിലും നേട്ടത്തിന് വേണ്ടിയോ ദിലീപ് എന്ന ചെറുപ്പക്കാരനെ വഷളാക്കാന്‍ ആരുടേയോ പ്രേരണ കൊണ്ട് ചെയ്യുന്ന ഒരു തെറ്റായ പ്രവണതയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനെ കുറിച്ചെല്ലാം കോടതിയില്‍ ഇരിക്കുന്ന വിഷയമായത് കൊണ്ട് ഞാന്‍ അതിനെ കുറിച്ച് ഒന്നും പറയണം എന്ന് ഉദ്ദേശിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends