എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാന്‍ കഴിയില്ല... അത് എന്നെ ശ്വാസം മുട്ടിക്കുന്നു... എന്റെ നെഞ്ചിനുള്ളില്‍ നിന്ന് അത് ഇറക്കി വയ്ക്കണം.. ഞാന്‍ അസൂയാലുവാണ്! ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു..തുറന്ന് പറഞ്ഞ് നടി മീന

കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ ആദ്യ ദിന വരുമാനം റെക്കോഡുകൾ തകർക്കുമെന്ന് റിപ്പോർട്ടുകൾ. റിലീസ് ദിനത്തെ മുൻകൂർ ബുക്കിങിലൂടെ 17 കോടിയാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണിൽ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിൻ സെൽവൻ തകർത്തത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ 60 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം നടി മീന പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ”ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിനുള്ളില്‍ നിന്ന് അത് ഇറക്കി വയ്ക്കണം. ഞാന്‍ അസൂയാലുവാണ്! ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്‍…””കാരണം ഐശ്യര്യയ്ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി” എന്നാണ് മീന കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പൊന്നിയിന്‍ സെല്‍വന്‍ ടീമിന് വിജയാശംസകളും നടി നേരുന്നുണ്ട്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്. നന്ദിനി എന്ന രാജ്ഞി ആയും നന്ദിനിയുടെ അമ്മ റാണി മന്ദാകിനിയുമായി താരം വേഷമിടുന്നു.
https://www.facebook.com/Malayalivartha

























