മേം ഹൂം മൂസയെ കുറിച്ച് സുരേഷ് ഗോപി പറയുന്നത്...
നടന് സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്ന പുതിയ സിനിമയാണ് മേം ഹൂം മൂസ. ദേശീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ'യെന്ന് നടന് സുരേഷ് ഗോപി. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ആരാണെന്ന് ചിത്രം തുറന്നു കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതചിന്തകള്‍ ഇല്ലാതെ എല്ലാവരും ഒന്നിച്ചുനില്ക്കേണ്ടവരാണെന്ന് കാണിച്ചുതരുന്ന സാഹോദര്യത്തിന്റെ സന്ദേശമാണ് ചിത്രം മുന്നോട്ടു വെക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 'ദേശീയത, ദേശസ്നേഹം, ദേശവിരുദ്ധര്‍ എന്നൊക്കെ പറഞ്ഞ് വൃത്തികെട്ട രാഷ്ട്രീയത്തിനു വേണ്ടി മുതലെടുപ്പ് നടത്തുന്നവരുണ്ട്.
അതാരാണെന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. സിനിമ കണ്ടാല്‍ വ്യക്തമായിട്ട് മനസ്സിലായിക്കോളും. ഇതൊന്നും ചര്‍ച്ചയ്ക്കോ ചിന്തയിലേക്കു പോലുമോ എടുക്കരുതെന്നും മതചിന്തകള്‍ പൊളിച്ച് നമ്മളെല്ലാം ഒത്തുകൂടി സഹോദരങ്ങളായിട്ട് നില്‍ക്കണമെന്നും പറയുന്ന സിനിമയാണ് മേം ഹൂം മൂസ', സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha