സിനിമ പുറത്തിറങ്ങാത്തതിന് കാരണം ചോദിച്ച ആരാധകനോട് നിവിന്‍ പൊളി പറഞ്ഞ മറുപടി

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് നിവിന്‍ പോളി. നിവിന്‍ പോളിയുടെ തുറമുഖം എന്ന സിനിമ റിലീസ് ചെയ്യാത്തത് എന്തെന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തോട് പ്രതികരിച്ച് നടന്‍. തുറമുഖം തന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. പിന്നീട് ചിത്രം വൈകാനുള്ള കാരണവും തുടര്‍ന്ന് നിവിന്‍ വ്യക്തമാക്കുന്നു.
' തുറമുഖം തന്റെ പോക്കറ്റിലല്ല ഇരിക്കുന്നത്. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെ തന്നെ ആഗ്രഹിക്കുന്ന ഒരാളാണ് താന്‍.
അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്ബത്തിക പ്രശ്‌നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തില്‍ ഇരിക്കുകയായിരുന്നു എന്നാല്‍ ഇപ്പോള്‍ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍ ഏറ്റെടുത്തിട്ടുണ്ട്.' നിവിന്‍ പൊളി വ്യക്തമാക്കി. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പല പ്രശ്‌നങ്ങളാല്‍ നിരവധി തവണ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രമാണ്.
https://www.facebook.com/Malayalivartha


























