ലക്ഷ്മി നായരുടെ പേരിലും അമ്പലമോ?

പാചക വിദഗ്ധയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷ്മി നായരുടെ പേരില്‍ ഒരു അമ്ബലം ഉണ്ടത്രേ. ഒരു സ്വകാര്യ ചാനലിലെ ഗെയിം ഷോയിലാണ് ലക്ഷ്മി ഇക്കാര്യം പറഞ്ഞത്. ലക്ഷ്മി നായര്‍ക്ക് ഒരു അമ്ബലമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. മുനിയാണ്ടി എന്ന പേരിലുള്ള ഒരാളാണ് അമ്ബലം നിര്‍മിച്ചിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.
തന്റെ ജന്മദിനത്തിന് അവിടെ വലിയ ആഘോഷ പരിപാടികള്‍ നടക്കാറുണ്ട്. പൂജ മുതല്‍ പായസം വിതരണം വരെ നടക്കാറുണ്ട്. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ തന്റെ പേരില്‍ അമ്ബലം പണിത കാര്യം നടി ഹണിറോസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന ആരാധകനാണ് ഇതിനു പിന്നിലെന്നും എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ടെന്നും നടി പറഞ്ഞു.
https://www.facebook.com/Malayalivartha


























