Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ക്കം തന്നോട് വിഷമം തോന്നരുത്... അങ്ങനെ ഒക്കെ ചിന്തിച്ചതില്‍ പിന്നീട് ഒരുപാട് വിഷമിച്ചു; നാഷണല്‍ അവാര്‍ഡ് മമ്മൂട്ടിയ്ക്ക് കിട്ടരുതെന്ന് ചിന്തിച്ചതിനെ കുറിച്ച് ഇന്നസെന്റ്

03 OCTOBER 2022 07:51 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു നടനാണ് ഇന്നസെന്റ്. മലയാള സിനിമയിലെ തന്നെ മിക്ക താരങ്ങളോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ എല്ലാ താരങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിക്കുന്നുമുണ്ട്. ഒരവസരത്തില്‍ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സമയത്ത് തന്റെ ഏറ്റവും അടുത്ത് സുഹൃത്തായ മമ്മൂട്ടിയ്ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടരുതെന്ന് ഒരു നിമിഷം ആലോചിച്ചു പോയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്നസെന്റ്.

അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സമയത്ത് അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ് എന്ന പേരുകള്‍ കണ്ടപ്പോഴാണ് അമിതാഭ് ബച്ചന് അവാര്‍ഡ് കിട്ടിയാലും മമ്മൂട്ടിയ്ക്ക് കിട്ടരുതെന്ന് ആഗ്രഹിച്ചതെന്ന് ഒരു അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം തുറന്നുപറഞ്ഞത്.

നാഷണല്‍ അവാര്‍ഡിന്റെ ദിവസം ടിവിയില്‍ നോക്കിയപ്പോള്‍ മൂന്ന് പേരാണ് നാഷണല്‍ അവാര്‍ഡിന്റെ അവസാന ഘട്ടത്തിലേയ്ക്ക് ഘട്ടത്തിലേയ്ക്ക് എത്തിയതെന്ന് ഇന്നസെന്റ് പറഞ്ഞു. അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ് എന്നിങ്ങനെ മൂന്ന് പേരുകള്‍ ടിവിയില്‍ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ഭാര്യ ആലീസിനെ വിളിച്ച് കാണിച്ചെന്നും ഇന്നസെന്റ് ഓര്‍ക്കുന്നു.

അമിതാഭ് ബച്ചന് കിട്ടിയാലും മമ്മൂട്ടിയ്ക്ക് കിട്ടരുതെന്നായിരുന്നു ആ സമയം തന്റെ മനസിലൂടെ കടന്നുപോയതെന്നും പിന്നീട് നോക്കിയപ്പോള്‍ തന്റെ പേരില്ലാത്തതാണ് അതിന് കാരണമെന്നും ഇന്നസെന്റ് പറഞ്ഞു. ഒന്നുകൂടി തന്റെ പേര് വന്നാലോ എന്ന് കരുതി കുറേ നേരം ടിവി നോക്കിയിരുന്നു. മമ്മൂട്ടിയ്ക്ക് കിട്ടരുതെന്ന് അറിയാതെ മനസില്‍ തോന്നിയതാണെന്ന് പറഞ്ഞ ഇന്നസെന്റ് ആര്‍ക്കം തന്നോട് വിഷമം തോന്നരുതെന്നും കൂട്ടിച്ചേര്‍ത്തു.

അമിതാഭ് ബച്ചന് കിട്ടിക്കോട്ടെ മമ്മൂട്ടിയ്ക്ക് കിട്ടരുതെന്ന് ആലീസിനോട് പറഞ്ഞു. അടുത്ത റൗണ്ട് വന്നപ്പോള്‍ മമ്മൂട്ടിയെ കാണാനില്ല. അറ്റത്ത് മമ്മൂട്ടി വരുമോയെന്ന് ചിന്തിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നാഷണല്‍ അവാര്‍ഡ് അമിതാഭ് ബച്ചന് കിട്ടി. എന്തിനാണ് നിങ്ങള്‍ അങ്ങനെ ആലോചിച്ചതെന്ന് ഭാര്യ തന്നോട് ചോദിച്ചെന്നും പെട്ടെന്ന് അങ്ങനെ ആലോചിച്ച് പോയതാണെന്നും ഇന്നസെന്റ് പറഞ്ഞു.

തനിയ്ക്ക് എത്രയോ അടുപ്പമുള്ള ആളാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന്റെ അച്ഛനായും ചേട്ടനായുമെല്ലാം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി. കുടുംബ കാര്യങ്ങള്‍ പോലും പരസ്പരം പങ്കുവെയ്ക്കാറുണ്ട്. അങ്ങനെ ഒക്കെ ചിന്തിച്ചതില്‍ പിന്നീട് ഒരുപാട് വിഷമിച്ചു. അങ്ങനെ ഒരിക്കലും ചിന്തിക്കാന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞെന്നും അത്രയും പ്രിയപ്പെട്ടവരെ കുറിച്ച് പോലും ചില സമയത്ത് നമുക്ക് അങ്ങനെയൊക്കെ തോന്നിപ്പോകുമെന്ന് മനസിലാക്കിയെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

പത്താം നിലയിലെ തീവണ്ടി എന്ന ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്നസെന്റ് മാനസിക രോഗിയുടെ വേഷം ചെയ്തിരുന്നു. ഈ ചിത്രത്തെ നാഷണല്‍ അവാര്‍ഡിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിനായി അയച്ചു. താന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നും സിനിമയില്‍ നമുക്ക് എന്തെങ്കിലും കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends