Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുകാലത്ത് ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും മലയാളത്തിലെ യുവ താരങ്ങൾക്ക് മുകളിൽ നിന്നിരുന്ന ബാലയ്ക്ക് ഇപ്പോൾ എന്തു പറ്റി, താടിയും മുടിയും നീട്ടി വളർത്തി മെലിഞ്ഞു പോയല്ലോ, എന്തെങ്കിലും രോഗാവസ്ഥയാണോ, മനസിലെ വിഷമമാണോ മുഖത്ത് കാണുന്നത്... ബാലയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽമീഡിയ..

04 OCTOBER 2022 08:57 AM IST
മലയാളി വാര്‍ത്ത

നടന്‍ ബാലയുമായി ബന്ധപ്പെട്ട ഒരു ഓര്‍മ പങ്കുവെച്ച് ടിനി ടോമിന്റേയും രമേഷ് പിഷാരടിയുടേയും വീഡിയോ വൈറലായിരുന്നു. ബാല സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ്റ് സിനിമയിലേക്ക് ടിനിയെ അഭിനയിക്കാന്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു അത്. ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ടിനി സംഭവം വിവരിച്ചത്. പിന്തുണയുമായി രമേഷ് പിഷാരടിയും ടിനിക്കൊപ്പമുണ്ടായിരുന്നു. ഇത് വൈറലായതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറഞ്ഞു. ബാലയും പ്രതികരിച്ച് ടിനിയോട് ദേഷ്യം തോന്നിയെന്നെല്ലാം പറഞ്ഞിരുന്നു. സിനിമകൾ ഇല്ലെങ്കിലും അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വ്യക്തികൂടിയാണ് ബാല. ബാലയുടെ വ്യക്തിജീവിതമാണ് പലപ്പോഴും ചർച്ച ആയിട്ടുള്ളത്. ബാലയുടെ രണ്ടാം വിവാഹവും അതിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ ചില പ്രതികരണവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. അതേസമയം, ഒരുപാട് സൈബർ ആക്രമങ്ങൾക്കും ട്രോളുകൾക്കും താരം ഇരയായിട്ടുണ്ട്.

തമിഴ് കലർന്ന ബാലയുടെ ഉച്ചാരണമാണ് ട്രോളന്മാർ പലപ്പോഴും ആയുധമാക്കിയത്. ബാലയുടെ വ്യക്തിജീവിതം സംബന്ധിച്ച ചില ചോദ്യങ്ങളും അതിനിടയിൽ ഉയർന്നിരുന്നു. അതിനും താരം അഭിമുഖങ്ങളിൽ വ്യക്തമായ മറുപടി നൽകി. എന്നാൽ ബാല ഇതുസംബന്ധിച്ച് നൽകിയ പ്രതികരണങ്ങളെക്കാൾ ചില ആളുകൾ ശ്രദ്ധിച്ചത് ബാലയുടെ പുതിയ ലുക്കാണ്. ഒരുകാലത്ത് ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും മലയാളത്തിലെ യുവ താരങ്ങൾക്ക് മുകളിൽ നിന്നിരുന്ന ബാലയ്ക്ക് ഇപ്പോൾ എന്തുപറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്. താടിയും മുടിയും നീട്ടി വളർത്തി അൽപം മെലിഞ്ഞ ലുക്ക് എന്ത് കൊണ്ടാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. കുറച്ചു നാളുകളായി ബാലയുടേതായി പുറത്തുവരുന്ന അഭിമുഖങ്ങൾക്ക് താഴെയെല്ലാം ആരാധകരുടെ ഈ കമന്റുകൾ കാണാം.

കഴിഞ്ഞ ദിവസം ബാല നൽകിയ അഭിമുഖത്തിന് താഴെയും ബാലയ്ക്ക് എന്തു പറ്റി, ആകെ മെലിഞ്ഞ് പോയല്ലോ, എന്തെങ്കിലും രോഗാവസ്ഥയാണോ, മനസിലെ വിഷമമാണോ മുഖത്ത് കാണുന്നത്, നേരത്തെ എന്ത് ഭംഗി ആയിരുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് നിറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ബാല തന്നെ ഇതിന് മറുപടി പറഞ്ഞിരുന്നു. താൻ ശരീര ഭാരം കുറച്ചത് ആന്നെന്നാണ് ബാല വ്യക്തമാക്കിയത്. സിനിമയ്ക്കായാണ് താടിയും മുടിയും വളർത്തിയ ലുക്കെന്നും നടൻ പറഞ്ഞിരുന്നു. 'ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം ബാല തടി കുറച്ചാൽ ഷു​ഗർ രോ​ഗി. ഇത് എന്ത് ന്യായം' എന്നും ബാല ചോദിച്ചിരുന്നു.

ബാലയുടെ പുതിയ ചിത്രമായ ഷെഫീഖിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളം ആണ്. ബാല, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ, മനോജ് കെ ജയൻ, ദിവ്യ പിള്ള. ആത്മിയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതുകൂടാതെ, തമിഴിൽ നടൻ സൂര്യയെ നായകനാക്കി പുതിയൊരു സിനിമ ബാല സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്, മലയാളം സിനിമകളിൽ സജീവമായിട്ടുള്ള ബാല ഒരു സംവിധായകൻ കൂടിയാണ്. 2003 ൽ അൻപ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാലയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് മൂന്ന് സിനിമകൾ കൂടി തമിഴിൽ ചെയ്ത ബാല 2006 ൽ കളഭം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തുകയായിരുന്നു. പിന്നീട് ബിഗ് ബി, പുതിയ മുഖം, ഹീറോ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ബാല തിളങ്ങി. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ബാലയ്ക്കായി. എന്നാൽ അടുത്ത കാലത്തായി താരം മലയാള സിനിമകളിൽ അത്ര സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ നായകനായ ഷഫീഖിന്റെ സന്തോഷത്തിലൂടെ വീണ്ടും മലയാള പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends