ഫാൻസ് എന്നിൽ കാണുന്നത് എന്താണെന്ന് അമാലിന് മനസിലാകുമെന്ന് തോന്നുന്നില്ല... വീട്ടിലെങ്ങനെയാണെന്ന് താനല്ലേ കാണുന്നുള്ളൂ എന്നാണ് അവൾ ചോദിക്കുക.. സോഫയിലൊക്കെ കിടക്കുമ്പോൾ അമാൽ വന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്! തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം " കിംഗ് ഓഫ് കൊത്ത" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ഫസ്റ്റ് ലുക്കിൽ. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ആരാധകരെ ഭാര്യയായ അമാൽ എങ്ങനെയാണ് കാണുന്നതെന്ന് തുറന്ന് പറയുകയാണ് ദുൽഖർ. ഫാൻസ് എന്നിൽ കാണുന്നത് എന്താണെന്ന് അമാലിന് മനസിലാകുമെന്ന് തോന്നുന്നില്ല. വീട്ടിലെങ്ങനെയാണെന്ന് താനല്ലേ കാണുന്നുള്ളൂ എന്നാണ് അവൾ ചോദിക്കുക. താൻ എങ്ങനെയാണെന്ന് അവൾക്കല്ലെ അറിയുവെന്നും അദ്ദേഹം പറഞ്ഞു. സോഫയിലൊക്കെ കിടക്കുമ്പോൾ അമാൽ വന്ന് ചോദിക്കും, ഇത് കണ്ടിട്ടാണോ ഫാൻസ് പുറകെ നടക്കുന്നത്, ഇതൊക്കെ ഫാൻസ് കാണണം, ഈ കോലത്തിലുള്ള ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടട്ടെ എന്നൊക്കെ പറയുമെന്നും ദുൽഖർ പറഞ്ഞു.
https://www.facebook.com/Malayalivartha


























