Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടുകാർ തന്നെ കുട്ടികളോട് തുറന്ന് സംസാരിക്കണം.. അവർ അറിയേണ്ട കാര്യങ്ങൾ തന്നെയല്ലേ ഇതെല്ലാം? ഇതൊന്നും പറഞ്ഞ് കൊടുത്തില്ലെങ്കിൽ തെറ്റായ വഴിയിൽ പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... പണ്ട് വീട്ടിൽ നിന്ന് എന്തെങ്കിലും റൊമാന്റിക് വീഡിയോസ് കാണാൻ നമുക്ക് ഭയമായിരിക്കും.. നമുക്ക് ആഗ്രഹമുണ്ടാകും, പക്ഷെ വീട്ടുകാരുടെ മുന്നിൽ നിന്ന് കാണാൻ ഭയമായിരിക്കും.. എന്റെ മോൻ എന്റെ മുന്നിൽ ഇരുന്ന് കാണാറുണ്ട്.. അതിൽ എന്താണ് പ്രശ്നമുള്ളത്? ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജയസൂര്യ

04 OCTOBER 2022 11:06 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ജയസൂര്യ. എക്കാലവും ഓർത്തുവയ്ക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകി കഴിഞ്ഞു താരം. ഈശോ ആണ് ജയസൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജോൺ ലൂഥർ ആണ് ജയസൂര്യയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കിടാറുമുണ്ട്. ഇപ്പോഴിതാ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ തന്നെ നൽകണമെന്ന് പറയുകയാണ് ജയസൂര്യ. തന്റെ മകനുമായി തനിക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്നും എന്തും അവന് തന്നോട് തുറന്നു പറയാൻ കഴിയുമെന്നും ജയസൂര്യ പറയുന്നു.

സെക്സ് എഡ്യൂക്കേഷൻ വീട്ടിൽ തന്നെ കൊടുക്കേണ്ടതാണെന്നും, അത് ആണായാലും പെണ്ണായാലും നൽകണമെന്നും അദ്ദേഹം പറയുന്നു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിൽ വെച്ച് തന്നെ ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്കുള്ള സംശയം മാറ്റണമെന്നും, അവർക്ക് കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ഒരുപാട് സ്‌കൂളുകളിൽ ഇതൊക്കെ ചെയ്യാറുണ്ടെന്നും, അത് കുട്ടികളെ ഒരുപാട് സഹായിക്കുമെന്നും ജയസൂര്യ പറയുന്നു. ‘പല വീടുകളിലും ഇന്ന് തുറന്ന് സംസാരിക്കാറില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകണം. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ മനസിലാക്കി ഇതാണ് ശരിയെന്ന ധാരണ അവരിലുണ്ടാകും. സുഹൃത്തുക്കൾ പറയുന്നതൊക്കെയാകും അവർക്ക് ആകെ ഉള്ള അറിവ്. അതൊക്കെ കുട്ടികളെ സ്വാധീനിക്കും. അങ്ങനെ കേൾക്കുന്നതാണ് ശരിയായ പാത എന്ന് കരുതി അവർ അതിലൂടെ സഞ്ചരിക്കും. എന്നാൽ, അതല്ല ഇതൊക്കെയാണെന്ന് നമ്മൾ വീട്ടിൽ നിന്ന് തന്നെ കൊടുത്ത് കഴിഞ്ഞാൽ നന്നായിരിക്കും. വീട്ടുകാർ തന്നെ കുട്ടികളോട് തുറന്ന് സംസാരിക്കണം. അവർ അറിയേണ്ട കാര്യങ്ങൾ തന്നെയല്ലേ ഇതെല്ലാം?. ഇതൊന്നും പറഞ്ഞ് കൊടുത്തില്ലെങ്കിൽ തെറ്റായ വഴിയിൽ പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പണ്ട് വീട്ടിൽ നിന്ന് എന്തെങ്കിലും റൊമാന്റിക് വീഡിയോസ് കാണാൻ നമുക്ക് ഭയമായിരിക്കും. നമുക്ക് ആഗ്രഹമുണ്ടാകും, പക്ഷെ വീട്ടുകാരുടെ മുന്നിൽ നിന്ന് കാണാൻ ഭയമായിരിക്കും. എന്റെ മോൻ എന്റെ മുന്നിൽ ഇരുന്ന് കാണാറുണ്ട്. അതിൽ എന്താണ് പ്രശ്നമുള്ളത്? അതുപോലൊരു സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മോൾ പിറകിലൂടെ വരുന്നുണ്ടായിരുന്നു. അവൾ കുറച്ചുകൂടെ ചെറുതായത് കൊണ്ട് മോൻ എന്നോട് പറഞ്ഞു, അച്ഛാ മാറ്റിക്കോയെന്ന. കുറച്ച് സീൻ ഒക്കെ ഇപ്പോൾ വരുമെന്ന് പറഞ്ഞു. അവന് ആ സിനിമ നേരത്തെ കണ്ടതായിരുന്നു. ഞാനും മോനും തമ്മിൽ ആ ഒരു സൗഹൃദം വീട്ടിലുണ്ട്. വെട്ടുകാരറിയരുത് എന്ന സാധനം എന്റെ വീട്ടിട്ടില്ല. മോൻ എല്ലാ കാര്യവും വീട്ടിൽ വന്ന് പറയുമെന്നും ജയസൂര്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends