ബേസിലിന്റെ ഭാര്യയായി ദര്‍ശന! എന്നാ പിന്നെ ഒരു ഉമ്മ കൂടി തരട്ടെ... ദീപാവലി റീലീസായി തിയേറ്ററുകളിലെത്തുന്ന ‘ജയ ജയ ജയ ജയ ഹേ സിനിമയ്ക്കായി കാത്തിരിപ്പോടെ ആരാധകർ

ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാകും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. 'ജാനേമന്‍' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ദീപാവലി റീലീസായണ് ‘ജയ ജയ ജയ ജയ ഹേ ‘ തിയേറ്ററുകളിൽ എത്തുക. ഐക്കൺ സിനിമാസാണ് ചിത്രത്തിന്റെ വിതരണം. ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി,ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന – വിനായക് ശശികുമാർ, ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, നിർമ്മാണ നിർവഹണം – പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ – ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം -എസ് ആർ കെ, വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.
https://www.facebook.com/Malayalivartha


























