ഞങ്ങൾ ട്വിൻസ് ആണോ എന്നും അതോ ലെസ്ബിയൻ ആണോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ട്.. രണ്ടുപെണ്ണുങ്ങൾ സ്ഥിരമായി ഡാൻസ് ചെയ്താൽ ആളുകൾ ഇങ്ങനെ കരുതുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല... തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ

മലയാളികളുടെ ഇഷ്ട താരമാണ് കൃഷ്ണ പ്രഭ. കോമഡി പരിപാടിയിലൂടെയാണ് കൃഷ്ണ പ്രഭ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, മികച്ചൊരു നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ. സോഷ്യൽ മീഡിയയിൽ സജീവമായതോടെ താരം പങ്കുവെക്കുന്ന റീൽസ് വീഡിയോകൾ വൈറലായി മാറാറുമുണ്ട്. റീൽസ് വീഡിയോകൾ സ്ഥിരമായതോടെ, ഇരുവരും ട്വിൻസാണോ ലെസ്ബിയൻ ആണോ എന്നൊക്കെയുള്ള സദാചാര ചോദ്യങ്ങളും എത്തിത്തുടങ്ങി. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ‘ഇപ്പോൾ ഞങ്ങൾ അറിയപ്പെടുന്നത് റീൽസ് സിസ്റ്റേഴ്സ് എന്നാണ്. ഞങ്ങൾ ട്വിൻസ് ആണോ എന്നും അതോ ലെസ്ബിയൻ ആണോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ട്. രണ്ടുപെണ്ണുങ്ങൾ സ്ഥിരമായി ഡാൻസ് ചെയ്താൽ ആളുകൾ ഇങ്ങനെ കരുതുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല. ഒരുപാട് ആളുകൾ ചോദിക്കുന്ന കാര്യമാണ് എന്റെ വിവാഹം എന്നാണ് എന്ന്. ആരെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. സിംഗിൾ ആയി നിൽക്കാൻ ആണ് ഇഷ്ടം. ആഗ്രഹിച്ചാണ് ഈ ഫീൽഡിലേക്ക് വന്നത്. ജീവിതത്തിൽ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്. കംഫർട്ടബിൾ അല്ല എന്ന് തോന്നിയ നിമിഷത്തിൽ അത് ഉപേക്ഷിച്ചു. എന്റെ ചേട്ടനും വിവാഹം കഴിച്ചിട്ടില്ല. ചേട്ടന് ഇപ്പോൾ നാൽപ്പത്തിയഞ്ച് വയസ്സ് ആയി എനിക്ക് മുപ്പത്തിയഞ്ചായെന്നും തുറന്ന് പറയുകയാണ് താരം.
https://www.facebook.com/Malayalivartha


























