Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂപ്പർ ഹിറ്റ് ആവുമെന്ന്! നാന്, അനൂപ് മേനോൻ, പൃഥിരാജ്... ട്രോളിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബാല

05 OCTOBER 2022 08:33 AM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ബാല. തമിഴ്, മലയാളം സിനിമകളിൽ സജീവമായിട്ടുള്ള ബാല ഒരു സംവിധായകൻ കൂടിയാണ്. 2003 ൽ അൻപ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാലയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് മൂന്ന് സിനിമകൾ കൂടി തമിഴിൽ ചെയ്ത ബാല 2006 ൽ കളഭം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തുകയായിരുന്നു. പിന്നീട് ബിഗ് ബി, പുതിയ മുഖം, ഹീറോ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ബാല തിളങ്ങി. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ബാലയ്ക്കായി. എന്നാൽ അടുത്ത കാലത്തായി താരം മലയാള സിനിമകളിൽ അത്ര സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ നായകനായ ഷഫീഖിന്റെ സന്തോഷത്തിലൂടെ വീണ്ടും മലയാള പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

അടുത്തിടെയായിരുന്നു സോഷ്യൽ മീഡിയ ട്രോളുകളിലൂടെ ബാല വലിയ ചർച്ചയായി മാറിയിരുന്നു. അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ഇതിന് തുടക്കം കുറിച്ചത്. ബാല നിർമ്മിച്ച ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവമായിരുന്നു ടിനി ടോം പങ്കുവെച്ചത്. പ്രതിഫലത്തിന്റെ കാര്യം പറയുമ്പാേൾ നാന്, അനൂപ് മേനോൻ, പൃഥിരാജ് എന്നിവരൊന്നിക്കുന്ന സിനിമയാണെന്ന് ബാല പറയുകയും നല്ല സിനിമയാവുമെന്ന് കരുതി പ്രതിഫലം വീണ്ടും കുറയ്ക്കുമെന്നും ഒടുവിൽ പ്രതിഫലമില്ലാതെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായെന്നുമാണ് ടിനി ടോം പറഞ്ഞത്. ഇതിനിടെ ഷോയിൽ ഒപ്പമുണ്ടായിരുന്ന രമേശ് പിഷാരടിയും അന്നത്തെ കഥയെ ഒന്ന് പൊലിപ്പിച്ചു. ഇതോടെ നാന് പൃഥിരാജ് അനൂപ് മേനോൻ, എന്താ ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്നീ ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഈ ഡയലോ​ഗ് വെച്ച് നിരവധി ട്രോളുകളും റീലുകളും പുറത്തിറങ്ങി. ബാലയെന്ന് പറഞ്ഞാൽ നാന് പൃഥിരാജ് അനൂപ് മേനോൻ എന്ന ഡയലോ​ഗ് ഓർക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ബാല. ട്രോളുകൾ ആദ്യം കണ്ടപ്പോൾ ദേഷ്യം തോന്നിയെന്നും എന്നാൽ എല്ലാത്തിനെയും പോസിറ്റീവ് ആയാണ് എടുക്കുന്നതെന്നും ബാല പറഞ്ഞു. 'മാനേജരാണ് ആദ്യം വീഡിയോ കാണിച്ചത്. കോമഡി പറയുമ്പോൾ കുറച്ച് മസാല കൂട്ടിയാലല്ലേ ആളുകൾക്ക് രസിക്കാൻ പറ്റുകയുള്ളൂ. ആദ്യം ദേഷ്യം വന്നു. രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ. സൂപ്പർ ഹിറ്റ് ആവുമെന്ന്,' ബാല പറഞ്ഞു. അതേസമയം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ തനിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് ടിനി ടോം ആ വീഡിയോയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഡബ്ബിം​ഗിന് വരില്ലെന്ന് പറഞ്ഞപ്പോൾ മുഴുവൻ പണവും തന്നെന്നും ബാല തന്റെ നല്ല സുഹൃത്താണെന്നും ടിനി ടോം പറഞ്ഞു. തനിക്കിതൊന്നും വലിയ തമാശയായി തോന്നുന്നില്ലെന്ന് ബാല നേരത്തെയും പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends