Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊന്നിയൻ സെൽവനിൽ ഞാനും ചില സ്റ്റണ്ട് സീനുകൾ ചെയ്തിട്ടുണ്ട്.' 'അത് പക്ഷെ രണ്ടാ‌മത്തെ ഭാ​ഗത്തിലാണ് ഉണ്ടാവുക.. സ്റ്റണ്ട് ചെയ്യുന്നതിനിടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.. മാത്രമല്ല ശോഭിത ധൂലിപാലയ്ക്കും സ്റ്റണ്ടിനിടെ പരിക്കേറ്റിരുന്നു.. സംഘട്ടനം ചെയ്തപ്പോൾ അവരുടെ ചെവിയിൽ നിന്നും രക്തം ഒഴുകിയിരുന്നു.. കുന്ദവൈയ്ക്ക് വേണ്ടി താൻ ചെയ്ത പ്രയത്നങ്ങൾ വെളിപ്പെടുത്തി തൃഷ

05 OCTOBER 2022 11:18 AM IST
മലയാളി വാര്‍ത്ത

കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' വിജയക്കുതിപ്പ് തുടരുന്നു. 230 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സെപ്തംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിനം പിന്നിടുമ്പോഴാണ് ഈ നേട്ടം. ആദ്യദിനത്തില്‍ തമിഴ്‌നാട്ടില്‍നിന്നു മാത്രം 25.86 കോടി ചിത്രം നേടി. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് 'പൊന്നിയിന്‍ സെല്‍വന്‍'. അജിത് ചിത്രം 'വലിമൈ' ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള 'ബീസ്റ്റ്' നേടിയത് 26.40 കോടിയാണ്. 'വിക്രമി'നെ പിന്നിലാക്കിയാണ് 'പൊന്നിയിന്‍ സെല്‍വന്‍' മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് 'വിക്ര'മിന്റെ ആദ്യദിന വരുമാനം.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സംഗീതം എ.ആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് സിനിമയുടെ തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുങ്കു, മലയാളം, കന്നട എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരുപോലെ പുകഴ്ത്തുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ തൃഷ അവതരിപ്പിച്ചിരിക്കുന്ന കുന്ദവൈ എന്ന കഥാപാത്രം. പൊന്നിയൻ സെൽവനിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നപ്പോൾ മുതൽ‌ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിത കുന്ദവൈയ്ക്ക് വേണ്ടി താൻ ചെയ്ത പ്രയത്നങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃഷ. 'പൊന്നിയൻ സെൽവനിൽ ഞാനും ചില സ്റ്റണ്ട് സീനുകൾ ചെയ്തിട്ടുണ്ട്.' 'അത് പക്ഷെ രണ്ടാ‌മത്തെ ഭാ​ഗത്തിലാണ് ഉണ്ടാവുക. സ്റ്റണ്ട് ചെയ്യുന്നതിനിടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചിത്രത്തിൽ അരുൺമൊഴി വർമന്റെ പ്രണയിനിയായ വാനതിയായി അഭിനയിച്ച ശോഭിത ധൂലിപാലയ്ക്കും സ്റ്റണ്ടിനിടെ പരിക്കേറ്റിരുന്നു. സംഘട്ടനം ചെയ്തപ്പോൾ അവരുടെ ചെവിയിൽ നിന്നും രക്തം വന്നിരുന്നു' തൃഷ പറഞ്ഞു. ലൈം ലൈറ്റിൽ നിന്നും പിന്നോട്ട് പോവുകയായിരുന്ന തൃഷയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചുവരവ് കിട്ടിയത് വിജയ് സേതുപതി ചിത്രം 96ലൂടെയായിരുന്നു. താൻ എത്രത്തോളം കഴിവുള്ള നടിയാണെന്ന് ഇപ്പോഴിത തൃഷ പൊന്നിയിൻ സെൽവനിലൂടെയും തെളിയിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends