ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നും ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ് സ്വന്തമാക്കി മിന്നല്‍ മുരളി

ടൊവിനോ തോമസ് നായകനായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തി. ഇപ്പോഴിതാ ചിത്രത്തിന് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ് കിട്ടിയിരിക്കുകയാണ്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് ചിത്രം അർഹമായിരിക്കുന്നത്. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. നിരവധി അംഗീകാരങ്ങള്‍ ചിത്രത്തെ തേടിയെത്തിയിരുന്നു. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാര്‍ഡിലും ചിത്രം തിളങ്ങി. ‘ഗോദ’ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha



























