ഭാവിയില്‍ ജീവിതം എനിക്ക് നല്ലൊരു പങ്കാളിയെ കൊണ്ട് വരികയാണെങ്കില്‍ ആ ഓഫര്‍ ഞാന്‍ നിരസിക്കില്ല. ജോലി ഒക്കെ കഴിഞ്ഞ് വീട്ടില്‍ വന്ന് പരദൂഷണം പറയാനും ഇടയ്ക്ക് വഴക്കിടാനും ഒന്നിച്ച് ഒരു ചീയേഴ്‌സ് അടിക്കാനും കുടെ ഒരാള്‍ ഉണ്ടെങ്കില്‍ അത് അടിപൊളി അല്ലേ? വീണ്ടുമൊരു പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ

ബഡായി ആര്യ എന്ന പേരിലാണ് നടിയും അവതാരകയുമായ ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന് പിന്നാലെ ആര്യയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. അതിന് മുന്‍പ് വിവാഹമോചിതയായ ആര്യ ആദ്യ ഭര്‍ത്താവിനെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതിന് ശേഷം രണ്ടാമതും പ്രണയത്തിലായെങ്കിലും ആ പ്രണയം പരാജയപ്പെട്ടത് നടിയെ വല്ലാതെ വേദനിപ്പിച്ചു. വിഷാദത്തിലേക്ക് വരെ പോയ ആര്യയുടെ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സന്തുഷ്ടമായി ജീവിക്കാന്‍ നടിയ്ക്ക് സാധിക്കുന്നുമുണ്ട്. അതേ സമയം ഇനിയൊരു പങ്കാളിയെ കുറിച്ച് ആലോചന വരികയാണെങ്കില്‍ താനത് നിരസിക്കില്ലെന്നാണ് ആര്യ പറയുന്നത്. എന്നാൽ ഒരു ജീവിതപങ്കാളി ഇല്ലാത്തത് കൊണ്ട് ഞാന്‍ നിരാശപ്പെട്ടിരിക്കുകയല്ല. എന്റേതായ സാഹചര്യത്തില്‍ ഞാന്‍ നന്നായിരിക്കുകയാണ്. ഞാന്‍ സാമ്പത്തികമായിട്ടും അല്ലാതെയും സ്വതന്ത്ര വ്യക്തിയാണ്. എനിക്കെന്റെ കാര്യം നോക്കാന്‍ സാധിക്കും. ഭാവിയില്‍ ജീവിതം എനിക്ക് നല്ലൊരു പങ്കാളിയെ കൊണ്ട് വരികയാണെങ്കില്‍ ആ ഓഫര്‍ ഞാന്‍ നിരസിക്കില്ല. ജോലി ഒക്കെ കഴിഞ്ഞ് വീട്ടില്‍ വന്ന് പരദൂഷണം പറയാനും ഇടയ്ക്ക് വഴക്കിടാനും ഒന്നിച്ച് ഒരു ചീയേഴ്‌സ് അടിക്കാനും കുടെ ഒരാള്‍ ഉണ്ടെങ്കില്‍ അത് അടിപൊളി അല്ലേ? എന്നാണ് ആര്യ പറഞ്ഞത്.
https://www.facebook.com/Malayalivartha



























