ഭൂമിയിലെ സ്വർഗം ഞാൻ കണ്ടെത്തി.. 'നിനക്ക് കണ്ണില്ലേ പെണ്ണേ? സാധാരണ വിവാഹിതരായ ആളുകൾ ഈ വിഡ്ഢിത്തങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കുന്നു.. കുടുംബം ജീവിതം പൊതുജനങ്ങളെ കാണിക്കേണ്ട ആവശ്യമില്ല, ദൈവമേ നിനക്ക് കണ്ണില്ലേ? രവീന്ദർ പങ്കുവെച്ച പോസ്റ്റ് വൈറൽ

ഒരു വിവാഹം കഴിച്ചതിന്റെ പേരില്‍ ബോഡി ഷെയിമിങ് നേരിടുകയാണ് തമിഴ് സീരിയല്‍ നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും. കുറച്ച് കാലത്തെ സൗഹൃദവും പ്രണയവുമൊക്കെ ശക്തമായതോടെയാണ് താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. പരസ്പരമെടുത്ത തീരുമാനമാണെന്നും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും പലപ്പോഴായി ഇരുവരും പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ രവീന്ദ്രറിന്റെ അമിതമായിട്ടുള്ള ശരീരഭാരം പലരും പ്രശ്‌നമായി ചൂണ്ടി കാണിക്കുകയാണ്. തന്റെ ഭാര്യയ്ക്ക് ഈ പ്രശ്‌നമില്ലെന്ന് താരം പറഞ്ഞിട്ടും വിമര്‍ശനം വന്ന് കൊണ്ടേയിരിക്കുന്നു.
ഇപ്പോഴിതാ പുതുതായി രവീന്ദർ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഭാര്യ മഹാലക്ഷ്മിയുടെ ചുംബനം കവിളിൽ സ്വീകരിക്കുന്ന ചിത്രമാണ് രവീന്ദർ പങ്കുവെച്ചത്. ഒപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു.... 'ഭൂമിയിലെ സ്വർഗം ഞാൻ കണ്ടെത്തി. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ആശംസകൾ അറിയിച്ചും പരിഹസിച്ചും കമന്റുകളെത്തി. 'നിനക്ക് കണ്ണില്ലേ പെണ്ണേ?, സാധാരണ വിവാഹിതരായ ആളുകൾ ഈ വിഡ്ഢിത്തങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കുന്നു.' 'കുടുംബം ജീവിതം പൊതുജനങ്ങളെ കാണിക്കേണ്ട ആവശ്യമില്ല, ദൈവമേ നിനക്ക് കണ്ണില്ലേ?, ഒരു വാക്ക് പറഞ്ഞാൽ ഞാൻ നിനക്ക് ജീവിതം തരില്ലേ' തുടങ്ങിയ നിരവധി മോശം കമന്റുകളാണ് രവീന്ദറിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ.
https://www.facebook.com/Malayalivartha



























